DCBOOKS
Malayalam News Literature Website

മൂന്ന് ലക്ഷം സ്കോളർഷിപ്പ് , പുസ്തക പ്രസിദ്ധീകരണം; പ്രധാനമന്ത്രി യുവ പദ്ധതിയിലേയ്ക്ക് ഇപ്പോള്‍ രചനകള്‍ അയക്കാം

മലയാളം അടക്കമുള്ള 22 ഇന്ത്യന്‍ ഭാഷകളിലെ യുവ എഴുത്തുകാരെ
പ്രോത്സാഹിപ്പിക്കുന്നതിന് ആവിഷ്‌കരിച്ച പ്രധാനമന്ത്രി യുവ പദ്ധതിയിലേയ്ക്ക് ഇപ്പോള്‍ രചനകള്‍ അയക്കാം. 30 വയസ്സിനു താഴെയുള്ള പ്രതിഭാശാലികളായ ചെറുപ്പക്കാരെ പരിശീലനവും മാര്‍ഗനിര്‍ദേശവും നല്‍കി ഉയര്‍ത്തിക്കൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യം.  75 യുവ എഴുത്തുകാരെയാണ് പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • മുപ്പത് വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം
  • ഫിക്ഷനും നോൺ ഫിക്ഷനും ആവാം, കവിത സ്വീകരിക്കില്ല
  • ഇന്ത്യയുടെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ഒരു വിഷയത്തെക്കുറിച്ച് വേണം എഴുതാൻ. കഴിയുമെങ്കിൽ അത്ര അറിയപ്പെടാത്ത ഒരു വ്യക്തിയെ, സ്ഥലത്തെ, സംഭവത്തെക്കുറിച്ച്.
  • അയ്യായിരം വാക്കുകളിൽ കൂടാത്ത ഒരു എൻട്രി ജൂലൈ മുപ്പത്തൊന്നിന് മുമ്പ് സമർപ്പിക്കണം.
  • മലയാളം അടക്കം ഇന്ത്യയിലെ 22 ഭാഷകളിൽ എൻട്രികൾ സ്വീകരിക്കും.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആറു മാസം അമ്പതിനായിരം രൂപ വച്ച് ആകെ മൂന്നു ലക്ഷം രൂപ സ്കോളർഷിപ്പ് ആയി നല്കും. ഇവരുടെ പുസ്തകം വികസിപ്പിക്കുന്നതിനായി ഒരു മെൻറർഷിപ്പ് പ്രോഗ്രാമിലൂടെ കടത്തി വിടും, വേണ്ട മാർഗനിർദേശങ്ങൾ നല്കും. ഒടുവിൽ തെരഞ്ഞെടുക്കപ്പെടുന്ന പുസ്തകങ്ങൾ എൻബിടി പ്രസിദ്ധീകരിക്കുകയും ചെയ്യും.

കൂടുതൽ വിവരങ്ങൾക്ക്  ക്ലിക്ക് ചെയ്യൂ

 

Comments are closed.