DCBOOKS
Malayalam News Literature Website

ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ ഗോപന്‍ അന്തരിച്ചു

ദില്ലി: ആകാശവാണിയിലെ മുന്‍ വാര്‍ത്താ അവതാരകനും മലയാളത്തിലെ അസംഖ്യം ഹ്രസ്വചിത്രങ്ങള്‍ക്കും പരസ്യചിത്രങ്ങള്‍ക്കും ശബ്ദം നല്‍കിയ കലാകാരനും നാടകനടനുമായിരുന്ന ഗോപന്‍(എസ്.ഗോപിനാഥന്‍ നായര്‍-79) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദില്ലിയില്‍ വെച്ചായിരുന്നു അന്ത്യം.

വാര്‍ത്താവതരണത്തില്‍ സ്വന്തമായ ശൈലിയും അവതരണരീതിയും രൂപപ്പെടുത്തിയ ഗോപന്‍ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു. നെഹ്‌റുവിന്റെ മരണം, ആര്യഭട്ടയുടെ വിക്ഷേപണം തുടങ്ങി നിരവധി ചരിത്രസംഭവങ്ങള്‍ ആകാശവാണിയിലൂടെ രാജ്യത്തെ അറിയിച്ചത് ഗോപന്റെ ശബ്ദത്തിലായിരുന്നു. ആകാശവാണിയില്‍ 39 വര്‍ഷത്തോളം വാര്‍ത്താ അവതാരകനായിരുന്ന ഗോപന്‍ 1962-ലാണ് ജോലിയില്‍ പ്രവേശിക്കുന്നത്. പുകവലിക്കെതിരായ കേന്ദ്രസര്‍ക്കാരിന്റെ പരസ്യപ്രചാരണത്തിന് ശബ്ദം നല്‍കിയും അദ്ദേഹം ഏറെ ശ്രദ്ധേയനായിരുന്നു.

തിരുവനന്തപുരത്തെ റോസ് കോട്ട് എന്ന എന്ന പ്രശസ്തമായ കുടുംബത്തിലായിരുന്നു ഗോപന്റെ ജനനം. മലയാളത്തിലെ പ്രശസ്ത ചരിത്രാഖ്യായികാകാരന്‍ സി.വി രാമന്‍ പിള്ളയുടെ ചെറുമകനാണ്. ഭാര്യ: രാധിക, മകന്‍: പ്രമോദ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്കു ശേഷം ദില്ലിയില്‍ നടക്കും.

 

Comments are closed.