DCBOOKS
Malayalam News Literature Website

അമൃതാ പ്രീതത്തിന്റെ നൂറാം ജന്മവാര്‍ഷികം; ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍

പ്രശസ്ത പഞ്ചാബി എഴുത്തുകാരിയായിരുന്ന അമൃതാ പ്രീതത്തിന് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍. അമൃതാ പ്രീതത്തിന്റെ നൂറാം ജന്മവാര്‍ഷികദിനമായ ഇന്ന് മനോഹരമായ ഒരു സ്‌കെച്ചിലൂടെയാണ് അമൃതാ പ്രീതത്തെ ഓര്‍ത്തെടുത്തത്. പഞ്ചാബി ഭാഷയിലെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രമുഖയായ എഴുത്തുകാരിയായിട്ടാണ് സാഹിത്യലോകം അമൃതയെ വിലയിരുത്തുന്നത്.

നാഗരിക-മധ്യവര്‍ഗ്ഗത്തിന്റെ സംവേദനാത്മകത ഉള്‍ക്കൊള്ളുന്ന നോവലിസ്റ്റായാണ് അമൃതാപ്രീതം പരിഗണിക്കപ്പെടുന്നത്. സ്ത്രീജീവിതകളുടെ യഥാതഥമായ ജീവിതാവിഷ്‌കരണമായിരുന്നു അവരുടെ കൃതികളെ ശ്രദ്ധാര്‍ഹമാക്കിയത്.

ആദ്യമായി കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച എഴുത്തുകാരിയാണ് അമൃതാ പ്രീതം ഇന്ത്യയും പാക്കിസ്ഥാനും വിഭജിക്കപ്പെട്ടപ്പോള്‍ 1947-ല്‍ അമൃതാ പ്രീതത്തിന്റെ കുടുംബം ഇന്ത്യയിലേക്ക് കുടിയേറുകയായിരുന്നു. നോവല്‍, കവിത, ഉപന്യാസങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായി അമൃതാ പ്രീതം നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്.

Comments are closed.