DCBOOKS
Malayalam News Literature Website

ഓര്‍മ്മയില്‍ ജിയോവന്നി ബൊക്കാച്ചിയോ

ഡെകാമറണ്‍ കഥകള്‍ എന്ന വിശ്വസാഹിത്യകൃതിയുടെ സൃഷ്ടാവ്

 

ഡെകാമറണ്‍ കഥകള്‍ എന്ന വിശ്വസാഹിത്യകൃതിയിലൂടെ പ്രസിദ്ധനായ ജിയോവനി ബൊക്കാച്ചിയോയുടെ ചരമവാര്‍ഷികദിനമാണ് ഇന്ന്.

ജിയോവന്നി ബോക്കാച്ചിയോയുടെ പ്രശസ്തമായ പുസ്തകം ദി ഡെകാമറണ്‍ ഇൻ മലയാളം, പ്രണയത്തിന്റെയും കാമത്തിന്റെയും കഥകളാൽ പ്രശസ്തമാണ്, ലൈംഗികത മുതൽ ദുരന്തം Textവരെയുള്ള എല്ലാ സാധ്യതകളിലും ഇത് പ്രത്യക്ഷപ്പെടുന്നു. ഈ മധ്യകാല സാങ്കൽപ്പിക കൃതിയിൽ 100 ​​കഥകളുണ്ട്, അതിൽ വിറ്റ്, വിറ്റിസിസം, പ്രായോഗിക തമാശകൾ, തുടങ്ങിയ വിഷയങ്ങളുണ്ട്. വിനോദത്തിനും സാഹിത്യ പ്രശസ്തിക്കും അപ്പുറം പതിനാലാം നൂറ്റാണ്ടിലെ ജീവിതത്തിന്റെ ഒരു പ്രധാന ചരിത്രരേഖയായി ഇത് നിലകൊള്ളുന്നു. ആദ്യം ഭൂമിയെ പുണര്‍ന്നുമ്മവച്ച നിലാവിന്റെ ലഹരിപോലെ പ്രണയത്തിന്റെയും രതിയുടെയും സൗന്ദര്യാനുഭൂതി പകരുന്ന വിശ്വസാഹിത്യത്തിലെ അമൂല്യരത്‌നമാണ്‌ ജിയോവന്നി ബൊക്കാച്ചിയോയുടെ ഡെകാമറണ്‍ കഥകള്‍.
1348-ല്‍ ഇറ്റലിയിലെ ഫ്ലോറന്‍സ്‌ നഗരത്തെ ഗ്രസിച്ച പ്ലേഗുബാധയില്‍ നിന്നു രക്ഷനേടി ഒരു മാളികയില്‍ അഭയം പ്രാപിച്ച യുവതീയുവാക്കള്‍ സമയം ചെലവഴിക്കുന്നതിനു കഥകള്‍ പറഞ്ഞു തുടങ്ങുന്നു. പത്തു ദിവസംകൊണ്ട്‌ നൂറുകഥകള്‍. പ്രണയ വിവശരായ കാമുകരുടെ, ഒളിസേവയ്‌ക്കു പുറപ്പെടുന്ന ഭാര്യാഭര്‍ത്താക്കന്‍മാരുടെ, കാമാര്‍ത്തരായ പുരോഹിതന്‍മാരുടെ അത്യന്തം രസകരമായ കഥകള്‍. ലൈംഗികതയാണു മിക്ക കഥകളുടെയും ആകര്‍ഷണം. അതോടൊപ്പം രൂക്ഷമായ സാമൂഹ്യവിമര്‍ശനവും അവ ഉള്‍ക്കൊളളുന്നു. ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍ പറ്റിയ കഥകളുമുണ്ട്‌. വിവര്‍ത്തനംഃ എം.പി.സദാശിവന്‍

 

ഡെകാമറണ്‍ കഥകള്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.