DCBOOKS
Malayalam News Literature Website

ഗസാല വഹാബ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍

ഗസാല വഹാബ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു. പത്രപ്രവർത്തകയും നാഷണൽ സെക്യൂരിറ്റി ആൻഡ് എയ്‌റോസ്‌പേസ് ന്യൂസ് മാഗസിൻ, ഫോഴ്‌സിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററുമാണ് ഗസാല വഹാബ്. ആഭ്യന്തര സുരക്ഷ, തീവ്രവാദം, ജമ്മു കശ്മീർ, ഇടതുപക്ഷ തീവ്രവാദം, മതതീവ്രവാദം എന്നിവയെക്കുറിച്ച് ഒരുപാട് എഴുതിയിട്ടുണ്ട്. ‘Born a Muslim: Some Truths About Islam in India’ എന്ന പുസ്തകം ബുക്ക് ഓഫ് ദി ഇയർ (നോൺ ഫിക്ഷൻ) അവാർഡും ആട്ട ഗലാട്ട ബുക്ക് പ്രൈസും നേടിയിട്ടുണ്ട്.

ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളിലൊന്നായ കെ എൽ എഫ് ആറാം പതിപ്പ് 2023 ജനുവരി 12, 13, 14, 15 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് നടക്കും. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ സാഹിത്യോത്സവത്തില്‍ സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കിക്കൊണ്ട്  പ്രമുഖര്‍ പങ്കെടുക്കും.

അന്താരാഷ്ട്രതലത്തില്‍ സാംസ്‌കാരിക കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ലോകത്തിലെ മറ്റേത് സാഹിത്യോത്സവങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. പൂര്‍ണ്ണമായും ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള സാഹിത്യോത്സവമാണിത്.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

Comments are closed.