DCBOOKS
Malayalam News Literature Website

ലിംഗപദവിയും സാമൂഹികതയും

സോഫിയ കെ. എം.

ചിന്തകള്‍ക്ക് ലിംഗവ്യത്യാസമുണ്ടോ? സ്ത്രീകളെ പ്രസാദിപ്പിക്കാന്‍ എഴുത്തിന്റെ ദേവതകള്‍ക്ക് കഴിയാഞ്ഞിട്ടാണോ? എന്തുകൊണ്ടാണ് പുരുഷന്മാരെ പോലെ സ്ത്രീകള്‍ ചിന്തിക്കുകയും എഴുതുകയും ചെയ്യാതിരുന്നത്? എന്തുകൊണ്ടാണ് പല പുരുഷന്മാരും എഴുത്തെന്ന മാധ്യമത്തില്‍ ഭ്രമിക്കപ്പെടുകയും അമൂല്യങ്ങളായ പല രചനകള്‍ക്കും സ്രഷ്ടാവാകുകയും ചെയ്യുമ്പോഴും പ്രശസ്തിയുടെ അത്യുന്നതികള്‍ കയറിയിട്ടും ഒരു എഴുത്തുകാരിയാവുക എന്ന ആഗ്രഹത്തില്‍ സ്ത്രീകള്‍ ഭ്രമിക്കപ്പെടാതിരുന്നത്?അതോ എഴുത്തിന്റെ സ്ഫുരണങ്ങള്‍ നാമ്പിട്ടപ്പോള്‍തന്നെ അവരെ കല്ലെറിഞ്ഞു വീഴ്ത്തിയിട്ടാണോ?

എല്ലാ സാഹിത്യ ചരിത്രങ്ങളും എഴുത്തുകാരാല്‍ സമ്പുഷ്ടമാണ്. എന്നാല്‍ എഴുത്തുകാരികള്‍ ചില കാലങ്ങളില്‍ അപൂര്‍വമായി പ്രത്യക്ഷമാവുന്നുണ്ടെങ്കിലും കൂടുതലും കാണാമറയത്തു തന്നെയായിരുന്നു. വിദ്യാസമ്പന്നരായ സമ്പന്ന കുടുംബങ്ങളില്‍പെട്ട ചില സ്ത്രീകള്‍
മാത്രമാണ് അപൂര്‍വമായെങ്കിലും ചരിത്ര താളുകളില്‍ ഇടം പിടിച്ചിട്ടുള്ളത്. പൗരാണിക ഗ്രീക്ക് മിത്തോളജി പ്രകാരം സാഹിത്യത്തിന്റെയുംശാസ്ത്രത്തിന്റെയും കലയുടേയുമെല്ലാം ദേവത സ്ത്രീയായിരുന്നിട്ടും, എഴുത്തുകാരികള്‍ എന്തേ പിറക്കാതെ പോയി? മില്‍റ്റന്റെ പാരഡൈസ് ലോസ്റ്റ് തുടങ്ങുന്നത് എഴുത്തിന്റെ ദേവതകളുടെ കടാക്ഷം കൊണ്ടാണെന്ന് അദ്ദേഹം പറയുന്നുണ്ട്. ചിന്തകള്‍ക്ക് ലിംഗവ്യത്യാസമുണ്ടോ? സ്ത്രീകളെ പ്രസാദിപ്പിക്കാന്‍ എഴുത്തിന്റെ ദേവതകള്‍ക്ക് കഴിയാഞ്ഞിട്ടാണോ? എന്തുകൊണ്ടാണ് പുരുഷന്മാരെ പോലെ
സ്ത്രീകള്‍ ചിന്തിക്കുകയും എഴുതുകയും ചെയ്യാതിരുന്നത്? എന്തുകൊണ്ടാണ് പല പുരുഷന്മാരും എഴുത്തെന്ന മാധ്യമത്തില്‍ ഭ്രമിക്കപ്പെടുകയും അമൂല്യങ്ങളായ പല
രചനകള്‍ക്കും സ്രഷ്ടാവാകുകയും ചെയ്യുമ്പോഴും പ്രശസ്തിയുടെ
അത്യുന്നതികള്‍ കയറിയിട്ടും ഒരു എഴുത്തുകാരിയാവുക എന്ന ആഗ്രഹത്തില്‍ സ്ത്രീകള്‍ ഭ്രമിക്കപ്പെടാതിരുന്നത്? അതോ എഴുത്തിന്റെ സ്ഫുരണങ്ങള്‍ നാമ്പിട്ടപ്പോള്‍തന്നെ അവരെകല്ലെറിഞ്ഞു വീഴ്ത്തിയിട്ടാണോ? അതോ എഴുതിയത് പുറത്ത്പറയാനുള്ള ഭയം കൊണ്ടായിരുന്നോ? അതുമല്ലെങ്കില്‍ എഴുതിയതിന് അതര്‍ഹിക്കുന്ന പ്രാധാന്യം
നല്‍കാതെ അവഗണിച്ചതാണെന്നോ? സാഹിത്യ ചരിത്ര വായനയോ
ചരിത്രവായനയോ നടത്തുന്ന ഏതൊരു കുട്ടിയും സ്വാഭാവികമായ് ചോദിക്കാവുന്ന ഒരു ചോദ്യമാണ് എന്തു കൊണ്ടാണ് ഇവയെല്ലാം കഴിവൊത്ത പുരുഷ പ്രജകളാല്‍ സമ്പുഷ്ടമായിരിക്കുന്നതെന്നും, നമുക്ക്ഹീറോകള്‍ മാത്രമേ ഉള്ളുവെന്നും. പുരുഷന്റെയും സ്ത്രീയുടെയും കഴിവുകള്‍ക്ക് ലിംഗപദവിയും സാമൂഹികതയും ആയി എന്തെങ്കിലും ബന്ധമുണ്ടോ?.

pachakuthiraഎന്താണ് സര്‍ഗാത്മകത? ഒരുമാനസിക ശേഷിയെന്ന നിലയില്‍ സര്‍ഗാത്മകതയെ ആഴത്തില്‍ പഠിക്കാന്‍ വിവിധ മനഃശാസ്ത്ര ശാഖക
ള്‍ ശ്രമിച്ചിട്ടുണ്ട്. ചേഷ്ടാവാദം സര്‍ഗാത്മകതയെ പ്രോ
ത്സാഹനത്തിലൂടെയും, പ്രതിഫലം/ സമ്മാനം നല്കുന്നതിലൂടെയും വളര്‍ത്തിയെടുക്കാവുന്ന ഒരു രേഖീയ സ്വഭാവരൂപീകരണ പ്രക്രിയയായാണ് കാണുന്നത്. അതിന്റെ ഉറവിടങ്ങളെയും തുടര്‍പ്രക്രിയയെയുംകുറിച്ചും വിശദമായി അപഗ്രഥിക്കാന്‍ ശ്രമിച്ചത് മനോവിശകലന സിദ്ധാന്തങ്ങളാണ്. അത് സര്‍ഗാത്മകതയെ, ഉപബോധ അബോധ മനസ്സുകളുടെ പ്രവര്‍ത്തന ഫലമെന്നും, മനസ്സിന്റെതന്നെ സ്വയം വിമലീകരിക്കാനുള്ള ത്വരയുടെ ഭാഗമാണെന്നും വിലയിരുത്തി. പിന്നീട് വന്ന മനഃശാസ്ത്രകാഴ്ചപ്പാടുകള്‍ സര്‍ഗാത്മക കഴിവുകളെ സാമാന്യ ചിന്തയുടെ ഭാഗമായും ഒരു വിശ്വമാനവ പ്രകൃതിയായുമാണ് അടയാളപ്പെടുത്തുന്നത്. ഈ നിര്‍ചനങ്ങളിലെല്ലാം സര്‍ഗാത്മകതയെ ഒരു വ്യക്ത്യാധിഷ്ഠിത കഴിവായാണ് പരിഗണിക്കുന്നത്. സര്‍ഗാത്മകതയെ കുറിച്ച് ആദ്യ കാലങ്ങളില്‍ നടന്നപഠനങ്ങളൊന്നും തന്നെ മനുഷ്യനെന്ന സാമൂഹ്യജീവിയില്‍ കുടുംബവും സമൂഹവും സംസ്‌കാരവുംവിദ്യാഭ്യാസവും വരുത്തിയേക്കാവുന്ന മാറ്റങ്ങളെ സ്പര്‍ശിക്കുന്നേയില്ല. സര്‍ഗാത്മകതയെ വ്യക്ത്യാധിഷ്ഠിത കഴിവായി പരിഗണിക്കുമ്പോള്‍ കഴിവുകളില്‍ ലിംഗവ്യത്യാസം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരുന്നുമില്ല. ആയതിനാല്‍ സ്ത്രീകള്‍ കഴിവുകളില്‍ ഒട്ടും പുറകിലല്ലായിരുന്നുവെന്നും ഉറപ്പിക്കാം. സര്‍ഗാത്മകത എന്നത് വിവിധ വ്യവഹാര രൂപങ്ങളിലായി വ്യാപാരിച്ചിരിക്കുന്ന ഒന്നാണ്. എഴുതാനുംവരയ്ക്കാനും
ആലങ്കാരിക ഭാഷയില്‍ സംസാരിക്കുന്നതും നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും ഒക്കെയുള്ള കഴിവുകള്‍ ഉള്‍പ്പെടുന്നു. ഇതില്‍ സര്‍ഗാത്മക രചനയ്ക്കുള്ള കഴിവുകളെ മാത്രമാണ് ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്നത്.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ഏപ്രില്‍  ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍ ലക്കം ലഭ്യമാണ്‌

Comments are closed.