DCBOOKS
Malayalam News Literature Website

മലയാളം പാടില്ല; വിവാദ ഉത്തരവ് പിന്‍വലിച്ച് ഡല്‍ഹി ജി ബി പന്ത് ആശുപത്രി

രോഗികളെ പരിചരിക്കുമ്പോള്‍ മലയാള ഭാഷ ഒഴിവാക്കണമെന്ന വിവാദ ഉത്തരവ് പിന്‍വലിച്ച് ഡല്‍ഹിയിലെ ജി ബി പന്ത് ആശുപത്രി അധികൃതര്‍. കഴിഞ്ഞ ദിവസം ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് ഇറക്കിയ ഉത്തരവാണ് പ്രതിഷേധങ്ങളെ തുടര്‍ന്ന് ഒഴിവാക്കിയത്. നഴ്സുമാര്‍ ആശയ വിനിമയം നടത്തുമ്പോള്‍ മലയാള ഭാഷ ഒഴിവാക്കി ഇംഗ്ലീഷോ ഹിന്ദിയോ മാത്രം ഉപയോഗിക്കണമെന്നായിരുന്നു സര്‍ക്കുലര്‍. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ഡല്‍ഹി ആരോഗ്യമന്ത്രിയുടെ ഓഫീസാണ് വിഷയത്തില്‍ ഇടപെട്ടത്. നഴിസിംഗ് സൂപ്രണ്ടിനോട് സര്‍ക്കാര്‍ വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരവ് ഔദ്യോഗികമായി പുറത്തിറക്കുന്നതുവരെ പ്രതിഷേധം തുടരാനാണ് മലയാളി നഴ്‌സുമാരുടെ തീരുമാനം.

നഴ്സിങ് സൂപ്രണ്ടന്റിന്റെ ഉത്തരവിനെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഉത്തരവ് പിൻവലിക്കണമെന്ന് ഡൽഹി സർക്കാരും ആവശ്യപ്പെട്ടിരുന്നു.

 

Comments are closed.