DCBOOKS
Malayalam News Literature Website
Rush Hour 2

അഗതാ ക്രിസ്റ്റി, പോയട്രി കില്ലര്‍, കുറ്റാന്വേഷണ സാഹിത്യം; ശ്രീപാര്‍വ്വതിയും അശ്വതി ശ്രീകാന്തും സംസാരിക്കുന്നു

മലയാളത്തിലെ ഏറ്റവും ജനപ്രിയമായ ഒരു സാഹിത്യശാഖയായി കുറ്റാന്വേഷണ സാഹിത്യം മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ കുറ്റാന്വേഷണ നോവല്‍ പോയട്രി കില്ലറിന്റെ രചയിതാവും യുവ എഴുത്തുകാരില്‍ ശ്രദ്ധേയയുമായ ശ്രീപാര്‍വ്വതിയും ടെലിവിഷന്‍ അവതാരക അശ്വതി ശ്രീകാന്തും ചേര്‍ന്ന് കുറ്റാന്വേഷണ സാഹിത്യവുമായി ബന്ധപ്പെട്ട എഴുത്തിന്റെയും വായനയുടെയും അനുഭവങ്ങള്‍ പങ്കുവെക്കുന്നു. അഗതാ ക്രിസ്റ്റി, പോയട്രി കില്ലര്‍, കുറ്റാന്വേഷണ സാഹിത്യം എന്ന വിഷയത്തില്‍ ഇരുവരും സംസാരിക്കും.

ഇന്ന് ഒക്ടോബര്‍ 15-ാം തീയ്യതി വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് ഡിസി ബുക്‌സ് ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് മുഖാമുഖം പരിപാടി നടക്കുക. പരിപാടി തത്സമയം ആസ്വദിക്കാന്‍ ക്ലിക്ക് ചെയ്യൂ.

ശ്രീപാര്‍വ്വതിയുടെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.