DCBOOKS
Malayalam News Literature Website

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ പുസ്തകങ്ങള്‍ക്ക് പേരിടാൻ നാളെ കൂടി അവസരം

ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലെ അതികായന്‍ ഏകാന്തതയുടെ എഴുത്തുകാന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ പുസ്തകങ്ങള്‍ക്ക് പേരിടാന്‍ വായനക്കാര്‍ക്കും അവസരം. The Autumn of the Patriarch, The General in His Labyrinth, Memories of My Melancholy Whores എന്നീ പുസ്തകങ്ങളുടെ പരിഭാഷകള്‍ ഡി സി ബുക്‌സിലൂടെ ഉടന്‍ വായനക്കാരിലേക്കെത്തുകയാണ്. ഈ മൂന്ന് പുസ്തകങ്ങളുടെയും ഇംഗ്ലീഷ് ടൈറ്റിലിന് യോജിക്കുന്ന മലയാളം പേരുകള്‍ വായനക്കാര്‍ക്ക് നിര്‍ദ്ദേശിക്കാം. വായനക്കാര്‍ നിര്‍ദ്ദേശിക്കുന്ന പേരുകളില്‍ നിന്നും തിരഞ്ഞെടുക്കുന്ന മികച്ച പേര് പുസ്തകത്തിന്റെ ടൈറ്റിലായി തിരഞ്ഞെടുക്കും.

നിങ്ങള്‍ ചെയ്യേണ്ടത്

  • നിങ്ങള്‍ നിര്‍ദ്ദേശിക്കുന്ന പേരുകള്‍ അതാത് ഇംഗ്ലീഷ് പേരുകള്‍ക്കൊപ്പം ഞങ്ങള്‍ നല്‍കുന്ന ലിങ്കിലൂടെ സബ്മിറ്റ് ചെയ്യുക.
  • പേരുകള്‍ അറിയിക്കേണ്ട അവസാന തീയ്യതി- 20 ജൂലൈ 2022

*വ്യവസ്ഥകള്‍ ബാധകം

നിങ്ങള്‍ നിര്‍ദ്ദേശിക്കുന്ന പേരുകള്‍ ഞങ്ങളെ അറിയിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.