DCBOOKS
Malayalam News Literature Website

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ പുസ്തകങ്ങള്‍ക്ക് പേരിടാം; വായനക്കാര്‍ നിര്‍ദ്ദേശിച്ചതില്‍ നിന്നും തിരഞ്ഞെടുത്ത പേരുകള്‍ ഇതാ!

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ പുസ്തകങ്ങളുടെ മലയാള പരിഭാഷകള്‍ക്ക് വായനക്കാര്‍ നിര്‍ദ്ദേശിച്ചതില്‍ നിന്നും തിരഞ്ഞെടുത്ത പേരുകള്‍ പ്രഖ്യാപിച്ചു. The Autumn of the Patriarch, The General in His Labyrinth, Memories of My Melancholy Whores എന്നീ പുസ്തകങ്ങളുടെ പരിഭാഷകളാണ് ഡി സി ബുക്‌സിലൂടെ ഉടന്‍ വായനക്കാരിലേക്കെത്തുന്നത്. ഈ മൂന്ന് പുസ്തകങ്ങളുടെയും ഇംഗ്ലീഷ് ടൈറ്റിലിന് യോജിക്കുന്ന മലയാളം പേരുകള്‍ നിര്‍ദ്ദേശിക്കാനുള്ള അവസരമാണ് ഡി സി ബുക്‌സ് വായനക്കാര്‍ക്കായി ഒരുക്കിയത്. നൂറ് കണക്കിന് ആളുകളാണ് അവരുടെ പ്രിയപ്പെട്ട എഴുത്തുകാരന്റെ പുസ്തകങ്ങള്‍ക്ക് പേരുകള്‍ നിര്‍ദ്ദേശിച്ചത്. സമാന പേരുകള്‍ നിര്‍ദ്ദേശിച്ചവരില്‍ നിന്നും ഡി സി ബുക്‌സ് എഡിറ്റോറിയല്‍ സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

തിരഞ്ഞെടുക്കപ്പെട്ട പേരുകള്‍

  • സോണി ബി എന്‍- എന്റെ വിഷാദഗണിക സ്മൃതികള്‍- Memories of My Melancholy Whores
  • സുഭാഷ് ഒട്ടുംപുറം- ജനറല്‍ തന്റെ രാവണന്‍ കോട്ടയില്‍- The General in His Labyrinth
  • ശാലിനി രാമചന്ദ്രന്‍- കുലപതിയുടെ ശരത്കാലം – The Autumn of the Patriarch

പങ്കെടുത്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍

 

Comments are closed.