DCBOOKS
Malayalam News Literature Website

ജി.ആര്‍.ഇന്ദുഗോപന്റെ ‘കരിമ്പുലി, റോ റോ, പിങ്ക് പൊലീസ്..പിന്നെ കഞ്ചാവ് തോട്ടത്തിലെ എന്റെ ജീവിതവും’ പ്രകാശനം ചെയ്തു

ജി.ആര്‍.ഇന്ദുഗോപന്റെ ഏറ്റവും പുതിയ പുസ്തകം ‘കരിമ്പുലി, റോ റോ, പിങ്ക് പൊലീസ്..പിന്നെ കഞ്ചാവ് തോട്ടത്തിലെ എന്റെ ജീവിതവും’ പ്രകാശനം ചെയ്തു.  ബെന്യാമിനിൽ നിന്നും എ.എ. റഹീം എം.പി പുസ്തകത്തിന്റെ ആദ്യ പ്രതി സ്വീകരിച്ചു. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഡി സി ബുക്സ് മെഗാ ബുക്ക് ഫെയര്‍ വേദിയിലാണ് പ്രകാശന ചടങ്ങ് നടന്നത്.

അനുഭവങ്ങളുടെ, ഉദ്വേഗത്തിന്റെ, അപ്രതീക്ഷിത ട്വിസ്റ്റുകളുടെ ഉത്സവം തീര്‍ക്കുന്ന ജി ആര്‍ ഇന്ദുഗോപന്റെ ഏറ്റവും പുതിയ കഥകളാണ് ‘കരിമ്പുലി, റോ റോ, പിങ്ക് പൊലീസ്..പിന്നെ കഞ്ചാവ് തോട്ടത്തിലെ എന്റെ ജീവിതവും’.

Comments are closed.