DCBOOKS
Malayalam News Literature Website

മുന്‍ എം.എല്‍.എ എ.എം. പരമന്‍ അന്തരിച്ചു

മുന്‍ എം.എല്‍.എയും മുതിര്‍ന്ന സി.പി.ഐ നേതാവുമായ എ.എം. പരമന്‍ (92) അന്തരിച്ചു. സ്വാതന്ത്ര്യ സമര സേനാനിയും തൃശ്ശൂര്‍ ജില്ലയിലെ ആദ്യകാല തൊഴിലാളി നേതാക്കളില്‍ പ്രമുഖനുമായിരുന്നു പരമന്‍. 1987 മുതല്‍ 1992 വരെ ഒല്ലൂര്‍ എം.എല്‍.എയായിരുന്നു.

1926 ല്‍ ഐനി വളപ്പില്‍ മാധവന്റേയും ചിറ്റത്തുപറമ്പില്‍ ലക്ഷ്മിയുടേയും മകനായി ജനിച്ചു. സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ അംഗം, എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം എ.ഐ.ടി.യു.സിയുടെ ജില്ലാ സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു. ദീര്‍ഘകാലം തൃശ്ശൂര്‍ മുനിസിപ്പല്‍ കൗണ്‍സിലറായും സേവനമനുഷ്ഠിച്ചു.

രാജഗോപാല്‍ മില്‍, വനജാമില്‍, ലക്ഷ്മി മില്‍, അളഗപ്പ ടെക്സ്റ്റയില്‍സ്, നാട്ടിക കോട്ടണ്‍ മില്‍, ഓട്ടു കമ്പനിത്തൊഴിലാളി യൂണിയന്‍ തുടങ്ങി ഒട്ടേറെ വ്യവസായ സ്ഥാപനങ്ങളിലെ ട്രേഡ് യൂണിയന്‍ നേതാവായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ കുറച്ചു വര്‍ഷങ്ങളായി പൂങ്കുന്നത്തുള്ള വസതിയില്‍ വിശ്രമത്തിലായിരുന്നു.

Comments are closed.