DCBOOKS
Malayalam News Literature Website

വി ജെ ജയിംസിന്റെ കൃതികള്‍ ഇപ്പോള്‍ സ്വന്തമാക്കാം 20% വിലക്കുറവില്‍

V J James
V J James

പ്രമേയത്തിന്റെ വ്യത്യസ്തതകള്‍ കൊണ്ടും അവയുടെ അവതരണഭംഗിയാലും എന്നും വായനക്കാര്‍ക്ക് വിസ്മയം പകരുന്ന ഒരെഴുത്തുകാരനാണ് വി.ജെ ജയിംസ്. അദ്ദേഹത്തിന്റെ എല്ലാ കൃതികളും പ്രിയവായനക്കാര്‍ക്ക് ഈ വാരം 20% വിലക്കുറവില്‍ സ്വന്തമാക്കാം. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ഒക്ടോബര്‍ നാലാം തീയ്യതി വരെ ഈ ആനുകൂല്യം ലഭ്യമാകും. ഡിസി ബുക്‌സ് Author In Focus -ല്‍ ഈ വാരം വി.ജെ ജയിംസിനെയാണ്
പരിചയപ്പെടുത്തുന്നത്.

ഡി.സി ബുക്‌സ് രജതജൂബിലി നോവല്‍ അവാര്‍ഡ് നേടിയ പുറപ്പാടിന്റെ പുസ്തകം എന്ന നോവലുമായി എഴുത്തിലേക്ക് കടന്നുവന്ന വി.ജെ.ജയിംസിന്റെ ഏറെ നിരൂപകപ്രശംസ നേടിയ നോവ ല്‍ നിരീശ്വരന്‍ ഉള്‍പ്പെടെയുള്ള കൃതികളാണ് ഓഫറില്‍ ലഭ്യമാക്കിയിരിക്കുന്നത്.

മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus. ഓരോ വാരവും മലയാളത്തിലെ മികച്ച എഴുത്തുകാരെയാണ് Author In Focus-ലൂടെ പരിചയപ്പെടുത്തുക. എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും ആഴത്തിൽ അറിയാനും മനസ്സിലാക്കാനും ഒപ്പം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അവരുടെ കൃതികള്‍ അത്യാകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാനും പ്രിയ വായനക്കാർക്ക് അവസരം ഉണ്ട്.

Comments are closed.