DCBOOKS
Malayalam News Literature Website

അഞ്ച് പുസ്തകങ്ങള്‍ കൂടി ഇപ്പോള്‍ വായിക്കാം ഇ-ബുക്കായി

E-Books
E-Books

നാല് പുതിയ പുസ്തകങ്ങൾ കൂടി ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ പ്രിയവായനക്കാർക്ക് സ്വന്തമാക്കാം.കോമാങ്ങ- നന്ദനന്‍ മുള്ളമ്പത്ത്, ആരുടേതുമല്ലാത്ത ഭൂമി-എം കെ രാജേന്ദ്രന്‍ , കഥനുറുക്ക്-ശ്രീജിത് പെരുന്തച്ചന്‍, കറുത്ത കാമുകന്‍- വിനു ജോസഫ്,
തലശ്ശേരി പുരാവൃത്തവും മലബാര്‍ ചരിത്രമെഴുത്തും- എന്‍ ആര്‍ അജയകുമാര്‍ എന്നീ പുസ്തകങ്ങളാണ് ഇ-ബുക്കുകളായി ലഭ്യമാക്കിയിരിക്കുന്നത്.

Nandanan Mullambath-Komangaകോമാങ്ങ, നന്ദനന്‍ മുള്ളമ്പത്ത് ദേശത്തിലും പ്രദേശത്തിലും ദേശ്യഭാഷയിലും വേരുള്ള കവിതകള്‍. തുമ്പച്ചെടികളുടെ പടര്‍ച്ചപോലെ നാടന്‍ നര്‍മ്മവും നന്മയും നൈസര്‍ഗ്ഗികതയും പൂത്തുനില്‍ക്കുന്ന കഥനത്തിന്റെയും കവിതയുടെയും പച്ചപ്പു നിറഞ്ഞ ചെറിയ ചില ഇടങ്ങള്‍ ഒരുക്കുന്ന കവിതയാണ് നന്ദനന്‍ മുള്ളന്പത്തിന്റെ കോമാങ്ങ!. നല്ല ചുനയും ചുവയുമുള്ള നാട്ടു മൊഴിയില്‍ ഒരുക്കിയിരിക്കുന്ന 31 കവിതകള്‍.

പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാൻ സന്ദർശിക്കുക

ആരുടേതുമല്ലാത്ത ഭൂമി, എം കെ രാജേന്ദ്രന്‍  സൂര്യന്റെ നിഴല്‍, MK Rajendran-Aarudethumallatha Bhoomiനെടുങ്കണ്ടേത്തക്കുള്ള രാത്രിവണ്ടി, പാണത്തൂരിലെ പ്രതിഭ തിയേറ്റര്‍, ക്ഷിതി, ശ്വേത തുടങ്ങി മലയാള ചെറുകഥാലോകത്ത് പുതിയ വായനാനുഭവം പകരുന്ന ഇരുപതു കഥകളുടെയും എട്ട് ഗുളിക കഥകളുടെയും സമാഹാരം.

പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാൻ സന്ദർശിക്കുക

Sreejith Perunthachan-Kadhanurukkuകഥനുറുക്ക്, ശ്രീജിത് പെരുന്തച്ചന്‍ പ്രശസ്തരായ കഥാകൃത്തുക്കളുടെ ഏറ്റവും ചെറിയ കഥകളെക്കുറിച്ച് അവയുടെ പിറവിയെക്കുറിച്ച് പത്രപ്രവര്‍ത്തകനായ ശ്രീജിത് പെരുന്തച്ചന്‍ എഴുതുന്നു. ബഷീര്‍, എംടി, ഒവി വിജയന്‍, വികെഎന്‍, എം മുകുന്ദന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള, യുഎ ഖാദര്‍, സേതു തുടങ്ങിയ എഴുത്തുകാരുടെ ‘ചെറുകഥ’കളുടെ പൊരുളുകളാണ് ശ്രീജിത് അന്വേഷിക്കുന്നത്.

പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാൻ സന്ദർശിക്കുക

കറുത്ത കാമുകന്‍, വിനു ജോസഫ് യുവകവികളില്‍ ശ്രദ്ധേയനായ വിനു ജോസഫിന്റെ ഏറ്റവും Vinu Joseph-Karutha Kamukanപുതിയ കവിതാസമാഹാരം. ഭാഷയിലും ബിംബങ്ങളിലും നിരന്തരം പുതിയ വഴികള്‍ അന്വേഷിക്കുന്ന വിനുവിന്റെ ഈ സമാഹാരത്തിലെ കവിതകള്‍ മലയാളകവിതയിലെ പുതിയകാലത്തെ അടയാളപ്പെടുത്തുന്നു.

പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാൻ സന്ദർശിക്കുക

NR Ajayakumar-Thalasseri Puravruthavum Malabar Charithramezhuthumതലശ്ശേരി പുരാവൃത്തവും മലബാര്‍ ചരിത്രമെഴുത്തും, എന്‍ ആര്‍ അജയകുമാര്‍ തലശ്ശേരിയുടെ പൈതൃകത്തില്‍ താത്പര്യമുളവാക്കുവാന്‍ സഹായിക്കുന്ന ഒരു പുസ്തകം. ചരിത്രത്തില്‍ ഓര്‍മ്മിക്കപ്പെടാത്ത സ്ഥലങ്ങളെയും സ്മാരകങ്ങളെയും പറ്റി ഈ പുസ്തകം നമ്മോട് സംവദിക്കുന്നു. തലശ്ശേരിയുടെയും ചുറ്റുപാടുകളുടെയും പൈതൃകചരിത്രത്തില്‍ താല്പര്യമുള്ളവര്‍ക്ക് അവരുടെ അറിവ് സമ്പുഷ്ടമാക്കുവാന്‍ ഈ പുസ്തകം സഹായകമാണ്.

പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാൻ സന്ദർശിക്കുക

Comments are closed.