DCBOOKS
Malayalam News Literature Website

ഈ വര്‍ഷത്തെ വാക്ക്;- ‘ഫെമിനിസം’

അമേരിക്കയിലെ പ്രധാന നിഘണ്ടുവായ മെറിയം വെബ്സ്റ്റര്‍ ഈ വര്‍ഷത്തെ വാക്കായി ‘ഫെമിനിസം’ തിരഞ്ഞെടുത്തു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 2017 ല്‍ ഫെമിനിസത്തിന്റെ ഓണ്‍ലൈന്‍ തെരച്ചില്‍ 70 ശതമാനത്തോളം ഉയര്‍ന്നുവെന്നും അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികാരത്തിലെത്തിയ ശേഷം രാജ്യത്തെ ലൈംഗിക അരാജകത്വങ്ങള്‍ക്കെതിരെ യുഎസ് വനിതകള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ തുടര്‍ന്നാണ് ഈ വാക്കിന്റെ പ്രസക്തികൂടിയതെന്നും ഡിക്ഷ്ണറി അധികൃതര്‍ പറയുന്നു.

രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക ലിംഗസമത്വം, സ്ത്രീകളുടെ താത്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള കൂട്ടായ്മ എന്നിങ്ങനെയാണ് ഡിക്ഷണറി ഫെമിനിസത്തിനു നല്കിയിരിക്കുന്ന പുതിയ നിര്‍വചനം.

എന്നാല്‍, ‘കോംപ്ലിസിറ്റ്’ എന്ന വാക്കാണ് ജനപ്രീതിയില്‍ രണ്ടാമത്. ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍, ട്രംപിനെക്കുറിച്ചു നടത്തിയ ഒരു പ്രസ്താവനയില്‍ ഉപയോഗിച്ച ‘ഡൊറ്റാര്‍ഡ്’ ആണ് മൂന്നാമത്തെ പദം.

 

Comments are closed.