DCBOOKS
Malayalam News Literature Website

ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം 2022; ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

പത്ത് പുസ്തകങ്ങള്‍ പട്ടികയില്‍

പ്രഥമ ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. പത്ത് പുസ്തകങ്ങളാണ് ചുരുക്കപ്പട്ടികയില്‍ ഇടംനേടിയത്.

ചുരുക്കപ്പട്ടികയിൽ ഇടം നേടിയ പുസ്തകങ്ങൾ

ഓരോ വര്‍ഷവും മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ഏറ്റവും മികച്ച ഒരു പുസ്തകത്തിനുള്ള അവാര്‍ഡാണ് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം. കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2023-ന്റെ വേദിയിൽ വെച്ച് ജനുവരി 14ന് വൈകുന്നേരം 7 മണിക്ക് അവാര്‍ഡ് പ്രഖ്യാപിക്കുകയും വിതരണം ചെയ്യുകയും ചെയ്യും. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക.

Comments are closed.