DCBOOKS
Malayalam News Literature Website
Rush Hour 2

പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. എം കെ പ്രസാദ് അന്തരിച്ചു

ആധുനിക കേരളത്തിലെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ദിശാബോധം പകർന്ന പ്രകൃതി സംരക്ഷണ പ്രവർത്തകൻ പ്രൊഫ. എം കെ പ്രസാദ് (86 ) അന്തരിച്ചു. സേവ് സൈലന്റ് വാലി ക്യാംപയിന്റെ മുഖ്യ ആസൂത്രകനായിരുന്നു. യു.എന്നിന്‍റെ മില്ലേനിയം എക്കോസിസ്റ്റം അസ്സെസ്മെന്റ് ബോർഡിൽ അഞ്ച് വർഷത്തിലധികം വിവിധ മേഖലകളിൽ സജീവമായി പ്രവര്‍ത്തിച്ചു. വയനാട്ടിലെ എം എസ് സ്വാമിനാഥൻ റിസർച്ച് ഫൌണ്ടേഷനിലെ പ്രോഗ്രാം അഡ്വൈസറി കമ്മിറ്റി ചെയർമാനായിരുന്നു.

നിരവധി പുസ്‌ത‌കങ്ങൾ രചിച്ചിട്ടുണ്ട്. ഡി സി ബുക്സിനു വേണ്ടി പശ്ചിമഘട്ടം ഗാഡ്ഗിൽ കസ്തൂരി രംഗൻ റിപ്പോർട്ടുകളും യാഥാർത്ഥ്യവും എന്ന പുസ്തകം (ഹരീഷ് വാസുദേവനൊപ്പം ) എഡിറ്റ് ചെയ്തിട്ടുണ്ട്.

മഹാരാജാസ് കോളജ് പ്രിൻസിപ്പൽ , കാലിക്കറ്റ് സർവ്വകലാശാല പ്രൊ വൈസ് ചാൻസിലർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. ഭാര്യ: ഷേർലി, മക്കൾ: അമൽ, അഞ്ജന

 

Comments are closed.