DCBOOKS
Malayalam News Literature Website

ചരിത്ര ഭാവനയുടെ സൂക്ഷ്മ സഞ്ചാരങ്ങള്‍; ടി ഡി രാമകൃഷ്ണനുമായി മുഖാമുഖം ആഗസ്റ്റ് 8ന്

വയലാര്‍ അവാര്‍ഡ് ജേതാവ് ടി ഡി രാമകൃഷ്ണന്‍ പങ്കെടുക്കുന്ന മുഖാമുഖം പരിപാടി ആഗസ്റ്റ് എട്ട് ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്ക് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കും. ‘ചരിത്ര ഭാവനയുടെ സൂക്ഷ്മ സഞ്ചാരങ്ങള്‍’ എന്ന പേരില്‍ ധ്വനി-തൃശൂര്‍ സാംസ്‌കാരിക വേദിയും കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷനും സംയുക്തമായാണ് മുഖാമുഖം പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

വയലാര്‍ അവാര്‍ഡ് നേടിയ ടി ഡി രാമകൃഷ്ണന്റെ ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ എന്ന നോവലിനൊപ്പം ‘മാമ ആഫ്രിക്ക’, ‘പച്ച മഞ്ഞ ചുവപ്പ്’ എന്നീ നോവലുകളും പരിപാടിയില്‍ ചര്‍ച്ച ചെയ്യപ്പെടും.

ടി ഡി രാമകൃഷ്ണന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.