ഉണ്ണിക്കൃഷ്‌ണൻ ബി യുടെ ‘എഴുത്തിന്റെ കാമനയും കാമനയുടെ എഴുത്തും’; പുസ്‌തക പ്രകാശനവും ചർച്ചാ സമ്മേളനങ്ങളും നവംബർ 30ന്
ഉണ്ണിക്കൃഷ്‌ണൻ ബി രചിച്ച എഴുത്തിന്റെ കാമനയും കാമനയുടെ എഴുത്തും എന്ന പുസ്‌തകത്തിന്റെ പ്രകാശനവും ചർച്ചാ സമ്മേളനങ്ങളും 2024 നവംബർ 30, ശനിയാഴ്‌ച രാവിലെ പത്ത് മണി മുതൽ എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ നടക്കും. വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന പ്രകാശന ചടങ്ങിൽ കെ സി നാരായണനിൽ നിന്നും എം വി നാരായണൻ പുസ്തകം സ്വീകരിക്കും. മലയാള വിമർശനത്തിലെ ഘടനാവാദാനന്തരസിദ്ധാന്തങ്ങളുടെ ആദ്യ പ്രയോക്താക്കളിലൊരാളായ ഉണ്ണിക്കൃഷ്‌ണൻ ബി 1990-2024 കാലയളവിലെഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി. പുസ്‌തകം പിന്തുടരുന്ന ചർച്ചാ ബിന്ദുക്കളെ കേന്ദ്രമാക്കിയുള്ള സംവാദങ്ങളും ശനിയാഴ്ച രാവിലെ മുതൽ നടക്കും.
പരിപാടിയുടെ വിശദവിവരങ്ങൾ
രാവിലെ 10 മണി
സെഷൻ 1
മലയാള വിമർശനത്തിന്റെ വർത്തമാനം, ഭാവി
- ആമുഖം: കെ സി നാരായണൻ
അവതരണങ്ങൾ
- പി പവിത്രൻ
- സണ്ണി എം കപിക്കാട്
- പി ഗീത
- മനോജ് കുറൂർ
പ്രതികരണങ്ങൾ
- ഷാജി ജേക്കബ്
- സി ബി സുധാകരൻ
- എൻ ഇ സുധീർ
- സി എസ് ബിജു
ഒരു മണി: ഇടവേള
രണ്ടു മണി
സെഷൻ 2
ഗവേഷണം: സിദ്ധാന്തവും പ്രയോഗവും ആമുഖം: എം വി നാരായണൻ
- ആമുഖം: എം വി നാരായണൻ
അവതരണങ്ങൾ
- സി ജെ ജോർജ്ജ്
- കെ ആര്യ
- ഭുവനേശ്വരി കെ പി
- അതുല്യ പി എസ്
പ്രതികരണങ്ങൾ
- ടി വി മധു
- പി പി രവീന്ദ്രൻ
- ജോസി ജോസഫ്
- അജു നാരായണൻ
വൈകിട്ട് അഞ്ചു മണി -പുസ്‌തക പ്രകാശനം
- സ്വാഗതം : രവി ഡി സി
- പുസ്തകപരിചയം : കെ ആര്യ
- പ്രകാശനം : കെ സി നാരായണൻ
- സ്വീകരണം : എം വി നാരായണൻ
രജിസ്ട്രേഷനുള്ള വാട്ട്സാപ്പ് നമ്പർ +91 96336 88961
Comments are closed.