DCBOOKS
Malayalam News Literature Website

പി.മധുസൂദനന്റെ ‘എത്ര കിളിയുടെ പാട്ടറിയാം’ പ്രകാശനം ചെയ്തു 

പെരുമ്പാവൂര്‍: പ്രശസ്ത ബാലസാഹിത്യകാരന്‍ പി. മധുസൂദനന്റെ സമ്പൂര്‍ണ്ണ കവിതാസമാഹാരം ‘എത്ര കിളിയുടെ പാട്ടറിയാം‘ പ്രകാശനം ചെയ്തു. വളയന്‍ചിറങ്ങര വി.എന്‍.കേശവപിള്ള സ്മാരക വായനശാല അങ്കണത്തില്‍ വെച്ച് പ്രശസ്ത ബാലസാഹിത്യകാരന്‍ പ്രൊഫ.എസ്.ശിവദാസ് പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. മുന്‍ എം.എല്‍.എ. സാജു പോള്‍ പുസ്തകം ഏറ്റുവാങ്ങി.

വായനശാല പ്രസിഡന്റ് എം.കെ.മദന്‍മോഹന്‍, എന്‍.സി.ഇ.ആര്‍.ടി.മാസ്റ്റര്‍ ട്രെയിനര്‍ കൂത്താട്ടുകുളം വിജയകുമാര്‍, കവി സതീശന്‍ കടുങ്ങല്ലൂര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. തുടര്‍ന്ന് ‘ഒരു കുട്ടി ഒരു വര്‍ഷം നൂറു പുസ്തകങ്ങള്‍’ പദ്ധതിയിലെ അംഗങ്ങളുമായി പ്രൊഫ.എസ്. ശിവദാസ് സംവദിച്ചു.

Comments are closed.