DCBOOKS
Malayalam News Literature Website

‘എന്റെ പുസ്തകചങ്ങാതിക്ക്’; വായനാവാരത്തില്‍ നിങ്ങളുടെ വായനാസൗഹൃദങ്ങള്‍ക്കായി

വായനാവാരാഘോഷങ്ങളുടെ ഭാഗമായി ‘എന്റെ പുസ്തകചങ്ങാതിക്ക്’ ക്യാമ്പയിനുമായി ഡി സി ബുക്‌സ്. കൂടുതല്‍ പുസ്തകങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനും വായനാശീലത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായിട്ടാണ് ഡി സി ബുക്‌സിന്റെ ഉദ്യമം. ജൂണ്‍ 19 മുതല്‍ 25 വരെ നടക്കുന്ന ‘എന്റെ പുസ്തകചങ്ങാതിക്ക്’ ക്യാമ്പയിനില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത്,

  • നിങ്ങള്‍ക്ക് പ്രിയപ്പെട്ട  5 പുസ്തകങ്ങള്‍ 5 സുഹൃത്തുക്കള്‍ക്ക് നിര്‍ദ്ദേശിക്കുക
  • പോസ്റ്റില്‍ സുഹൃത്തുക്കളുടെ പേരുകള്‍ക്കൊപ്പം അവര്‍ക്കായി നിര്‍ദ്ദേശിക്കുന്ന പുസ്തകങ്ങളും മെന്‍ഷന്‍ ചെയ്യുക
  • #EntePusthakaChangathikku എന്ന ഹാഷ്ടഗോടുകൂടി പോസ്റ്റ് ചെയ്യുക

 

Comments are closed.