DCBOOKS
Malayalam News Literature Website

അറിവിന്റെ നിലവറ

‘സംസ്‌കാരസമ്പന്നമായ ഒരു ജനസമുദായത്തിന്റെ പാരമ്പര്യനിഷ്ഠമായ നിര്‍മ്മിതികളുടെ സമഗ്രതയാണ് നാട്ടറിവ്. ഓരോ കൂട്ടായ്മയും സംസ്‌കാരചിഹ്നത്തെയും സ്വത്വത്തെയും നാടന്‍കലകളിലൂടെ ആവിഷ്‌കരിക്കുന്നുണ്ട്. വാമൊഴിയിലൂടെയാണ് നാടോടിസംസ്‌കാരം പ്രക്ഷേപണം ചെയ്യുന്നത്. നാട്ടുസംഗീതം, ആട്ടം, പുരാവൃത്തം, കളികള്‍, കൈവേലകള്‍, ആചാരങ്ങള്‍ എന്നിങ്ങനെ ഒരു സമൂഹത്തിന്റെ മുഴുവന്‍ സംസ്‌കാരത്തെ അത് പ്രതിനിധാനം ചെയ്യുന്നു’ എന്നിങ്ങനെ 1989-ല്‍ യുനെസ്‌കോലോകരാഷ്ട്രങ്ങള്‍ക്കായി നാടോടിക്കലയുടെ പ്രസക്തിയെക്കുറിച്ച് വിളംബരം ചെയ്തു. നാടന്‍ പാട്ടുകളുടെ ശേഖരണം, നാടോടിക്കലയുടെ ഉദ്ഭവസിദ്ധാന്തങ്ങള്‍, മനശ്ശാസ്ത്രപരമായപഠനം എന്നിവയും കടന്ന് ഇന്ന് നാടോടിജ്ഞാന
സിദ്ധാന്തത്തിന്റെ തലത്തിലേക്ക് നാട്ടറിവുപഠനം എത്തിച്ചേര്‍ന്നിരിക്കുന്നു. നൂറ്റാണ്ടുകളായി പരിസ്ഥിതിയോടു ചേര്‍ന്നു ജീവിച്ച ദേശജനതകള്‍ സ്വന്തം മണ്ണില്‍നിന്ന് പ്രായോഗികമായി രൂപീകരിച്ചതും പല സംസ്‌കാരചിഹ്നങ്ങളിലൂടെ കൈമാറിപ്പോന്നതുമായ പ്രകൃതിയറിവുകളാണ് നാട്ടറിവ്. കൊടിയ ക്ഷാമംകൊണ്ട് ആയിരക്കണക്കിനാളുകള്‍ മരിച്ച എത്യോപ്യ അതിജീവിച്ചത് നാട്ടറിവുകളിലേക്ക് മടങ്ങിയായിരുന്നു. ഈ ഭൂമിയെത്തന്നെയും—നമ്മെത്തന്നെയും സംരക്ഷിക്കുന്നതിന്, ജൈവസ്വാതന്ത്ര്യം നിലനിര്‍ത്തുന്നതിന് നാട്ടറിവുകളിലേക്ക് മടങ്ങാതെ വയ്യ എന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുന്നു.

ഗ്രഹണം ചെയ്യപ്പെട്ട അരികുസത്യങ്ങളാണ് നാട്ടറിവുകള്‍. വരമൊഴി ചരിത്രകാരന്മാരും അഭിജാത സംസ്‌കാരവും ഗവേഷണസ്ഥാപനങ്ങളും അവഗണിച്ച ഒരു ജൈവികപരിസരമാണ് നാട്ടറിവിന്റെ ചരിത്രം. ഈ നീരുറവകളെ സമൂഹത്തിലേക്കു തിരിച്ചുവിട്ട് സംസ്‌കാരത്തിന്റെ  പ്രകൃതികാരുണ്യസങ്കല്പങ്ങള്‍ വീണ്ടെടുക്കുകയാണ് ഈ തിരിച്ചറിവിലൂടെ ചെയ്യുന്നത്. കഴിഞ്ഞ ഇരുന്നൂറ് വര്‍ഷമായി യൂറോപ്യന്‍ യുക്തിയുടെയും പടിഞ്ഞാറന്‍ ശാസ്ത്രസാങ്കേതികജ്ഞാനത്തിന്റെയും പതനത്തില്‍നിന്നാണ് അറിവിന്റെ നിലവറ ഡോ. സി.ആര്‍. രാജഗോപാലന്‍ നാട്ടറിവിന്റെ അന്വേഷണം ആരംഭിക്കുന്നത്. പ്രകൃതിവിരുദ്ധമായ വികസനരീതികളില്‍ നിന്ന് വ്യത്യസ്തമായ, സന്തുലിതമായ വികസനങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നാട്ടറിവിന് ഇന്ന് ഏറെ പ്രാധാന്യമുണ്ടെന്നും
അവയെ ബൗദ്ധികസ്വത്തവകാശത്തിന്റെ പരിധിയില്‍ കൊണ്ടുവരേണ്ടതാണെന്നും 1992
ജൈവവൈവിദ്ധ്യകണ്‍വെന്‍ഷന്‍ പറയുന്നു.

അധികാരത്തിന്റെ മുകള്‍ത്തട്ടില്‍നിന്നുള്ള വികസനത്തിനുപകരം ജനകീയ പരിസരം തേടുമ്പോള്‍ ഒരേയൊരു വഴി നാട്ടറിവിന്റെ സംയോജനമാണ്. സാര്‍വ്വദേശികമായ തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ നിര്‍വ്വചിക്കാനോ കണ്ടെത്താനോ കഴിയുന്നതല്ല നാട്ടറിവ്. പ്രാദേശികമായ യുക്തിയില്‍നിന്നാണ് അത് ജന്മമെടുക്കുന്നത്. അന്യവല്‍ക്കരിക്കപ്പെട്ട ഇന്നത്തെ സമൂഹത്തില്‍ കൂട്ടായ്മകളുടെ പാരസ്പര്യവും ചരിത്രബോധവും വീണ്ടെടുക്കുന്നതിനും ഗ്രാമങ്ങളുടെ സ്വാശ്രയത്വം നിലനിര്‍ത്തുന്നതിനും നാട്ടറിവുകളുടെ വൈഭവം ആവശ്യമാണ്. ആദിവാസികളും ഗ്രാമീണരും മറ്റ് തൊഴില്‍ക്കൂട്ടായ്മകളുമടങ്ങുന്ന സമൂഹത്തിന് ഒട്ടനവധി നാടന്‍കലകളും നാട്ടറിവുകളുമുണ്ട്. ഇവയുടെ സജീവവാഹകരായ നാട്ടുനൈപുണികള്‍ ആവേദകര്‍ ഇല്ലാതാവുന്നതോടെ ആഴത്തിലുള്ള ആ വിജ്ഞാനം ഇല്ലാതാവുകയാണ്. രാജാക്കന്മാരുടെയും അധികാരദല്ലാള്‍മാരുടെയും ചരിത്രത്തിന് പുറത്തുള്ള ജനദേശീയതയുടെ ആ നാട്ടുപ്രകൃതിചരിത്രം നമുക്ക് നഷ്ടമാവുകയാണ്. ഒരു പ്രദേശത്തിന്റെ വൈവിദ്ധ്യമാര്‍ന്ന കൃഷിരീതി, ജൈവവൈവിദ്ധ്യഭൂമിക, നാട്ടുവഴക്കങ്ങള്‍, ഗ്രാമചരിത്രത്തെ ഓര്‍മ്മകളില്‍ കെട്ടിയുണ്ടാക്കുന്ന രീതി, പരിസ്ഥിതിചരിത്രം തുടങ്ങിയവ നാട്ടറിവുശേഖരണത്തിലൂടെ നിര്‍മ്മിക്കാനാവുന്നു. അതിനാല്‍ജനതയുടെ ചരിത്രവും സംസ്‌കാരവും നാട്ടറിവുകളിലൂടെയാണ് പുനഃസൃഷ്ടിക്കാനാവുക.അതിന് കേട്ടറിവുകളുടെ ശേഖരണവും പങ്കുവയ്ക്കലും വളരെ പ്രധാനപ്പെട്ടതാണ്.

ഡോ. സി.ആര്‍. രാജഗോപാലന്‍

എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകള്‍’ . ബുക്കിങ്ങിന് വിളിക്കൂ: 9946 109101, 9947 055000, വാട്‌സാപ്പ്  9946 109449ഓണ്‍ലൈനില്‍: https://dcbookstore.com/books/ennum-kathusookshikkenda-nattarivukalകേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്ക് ചെയ്യാം ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണിഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും
ബുക്ക് ചെയ്യാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: https://www.dcbooks.com/

നിങ്ങളുടെ കോപ്പി പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.