DCBOOKS
Malayalam News Literature Website

മാറുന്ന കാലത്തിനൊപ്പം ഡി സി ബുക്സിന്റെ ഇബുക്കുകളും വായനക്കാരിലേക്ക്

ശാസ്ത്രവും സാങ്കേതികവിദ്യയും ഏറെ വികാസം പ്രാപിച്ച ഈ കാലഘട്ടത്തില്‍ വിനോദത്തിനുള്ള അവസരങ്ങള്‍ ഏറെയാണ്. എന്നാല്‍ പലപ്പോഴും പുസ്തകവായനക്ക് വേണ്ടത്ര സമയം ലഭിക്കുന്നില്ലെന്നാണ് ഏവരുടെയും പരാതി. ഒരു പുസ്തകം വാങ്ങി വായിക്കാനുള്ള സമയമോ സാഹചര്യമോ പലര്‍ക്കുമില്ല.

ഈ മാറിയ കാലത്ത് വായനക്കും വിനോദത്തിനുമായി ഒട്ടേറെ അവസരങ്ങളാണ് ഡി സി ബുക്‌സ് വായനക്കാര്‍ക്കായി അവതരിപ്പിക്കുന്നത്. നിങ്ങളുടെ ഇടവേളകളില്‍ പുസ്തകവായനക്കായി ഇബുക്‌സ്, ഓഡിയോ ബുക്‌സ് എന്നീ സാധ്യതകളിലേക്കും ഡി സി ബുക്‌സ് വളര്‍ന്നുകഴിഞ്ഞു.

മൊബൈല്‍ ഫോണ്‍, ഐപാഡ്, കമ്പ്യൂട്ടര്‍ എന്നിങ്ങനെ വിവിധ മാധ്യമങ്ങളിലൂടെ വായിക്കാവുന്ന തരത്തിലാണ് ഇബുക്കുകള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. നിരവധി സവിശേഷതകളോടെയാണ് ഡി സി ബുക്‌സിന്റെ ഇബുക്കുകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. കൂടുതല്‍ വലുപ്പത്തില്‍ വായിക്കുന്നതിനും നോട്ടുകള്‍ എഴുതാനുമുള്ള സൗകര്യങ്ങള്‍ ഇബുക്കിലുണ്ട്.

വായനക്കാര്‍ വാങ്ങുന്ന എല്ലാ പുസ്തകങ്ങളും ഇനി മുതല്‍ ഇബുക്ക് രൂപത്തില്‍ ലഭിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക

http://ebooks.dcbooks.com/kadukkachimanga
http://ebooks.dcbooks.com/arival-chuttika-nakshathram
http://ebooks.dcbooks.com/koova

Comments are closed.