DCBOOKS
Malayalam News Literature Website

എം.ബേബി ഗ്രൂപ്പ് സ്ഥാപകൻ ഇ.എം.ബേബി അന്തരിച്ചു

എം.ബേബി ഗ്രൂപ്പ് സ്ഥാപകനും, ചെയർമാനുമായ ഇ.എം.ബേബി  (92) അന്തരിച്ചു. സാമൂഹ്യ, സാംസ്കാരിക, സാമുദായിക, വ്യാവസായിക മേഖലകളിൽ സവിശേഷ വ്യക്തിത്വമായിരുന്നു അദ്ദേഹം.

വിവിധ സംരംഭങ്ങളിലൂടെ വളര്‍ച്ചയുടെ പടവുകള്‍ കയറിയ അദ്ധ്വാനശാലിയായ ഒരു മനുഷ്യനായിരുന്നു ഇ എം ബേബി. അദ്ദേഹത്തിന്റെ ആത്മകഥ ‘എന്റെ ജീവിതത്തിലെ വഴിവിളക്കുകള്‍’ എന്ന പുസ്തകം ഡി സി ബുക്‌സ് മുദ്രണമായ കറന്റ് ബുക്‌സാണ് പ്രസിദ്ധീകരിച്ചത്.

ഇടവനമഠത്തില്‍ ബേബി എന്ന നാട്ടിന്‍പുറത്തുകാരന്‍ ഇ.എം. ബേബി ഗ്രൂപ്പ് എന്ന വ്യവസായലോകം കെട്ടിപ്പെടുത്തതിന്റെ നാള്‍വഴികള്‍ ‘എന്റെ ജീവിതത്തിലെ വഴിവിളക്കുകള്‍’ എന്ന ആത്മകഥയിലൂടെ അദ്ദേഹം രേഖപ്പെടുത്തി. അതോടൊപ്പംതന്നെ ഹൈറേഞ്ചിന്റെ സാമൂഹിക, വ്യാവസായിക, സാംസ്‌കാരിക, വികസന മണ്ഡലങ്ങളില്‍ സജീവപങ്കാളിയായിരുന്ന ബഹുമുഖപ്രതിഭയെയും പുസ്തകത്തില്‍ കാണാം.

Comments are closed.