DCBOOKS
Malayalam News Literature Website

പ്രശസ്ത നാടകകൃത്തും ചിത്രകാരനുമായ സുബ്രഹ്മണ്യന്‍ നമ്പൂതിരി അന്തരിച്ചു

സംവിധായകനും നാടകകൃത്തുമായ തുപ്പേട്ടന്‍ എന്ന സുബ്രഹ്മണ്യന്‍ നമ്പൂതിരി (90) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കേയാണ് മരിച്ചത്. തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

1929 മാര്‍ച്ച് 1ന് തൃശൂര്‍ ജില്ലയിലെ പാഞ്ഞാളിലെ വേദപണ്ഡിതനായ മാമണ്ണ് ഇട്ടിരവി നമ്പൂതിരിയുടെയും ദേവകി അന്തര്‍ജ്ജനത്തിന്റെയും മകനായാണ് സുബ്രഹ്മണ്യന്‍ നമ്പൂതിരി ജനിക്കുന്നത്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ഒരു വര്‍ഷത്തോളം കൊച്ചിയിലെ മുണ്ടംവേലി ഹൈസ്‌കൂളിലും പിന്നീട് 27 കൊല്ലം പാഞ്ഞാള്‍ സ്‌കൂളിലും ചിത്രകലാധ്യാപകനായിരുന്നു.

തനതുലാവണം, വന്നന്ത്യേ കാണാം, മാഹനസുന്ദരപാലം എന്നിവയാണ് കൃതികള്‍. ചക്ക എന്ന നാടകം സ്‌കൂള്‍ കലോത്സവങ്ങളിലും മറ്റും ഏറെ അവതരിപ്പിക്കപ്പെട്ടു. വന്നന്ത്യേ കാണാം എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്.

ഉമാദേവിയാണ് ഭാര്യ. മക്കള്‍: സുമ, സാവിത്രി, അജിത, രവി, രാമന്‍.

 

Comments are closed.