DCBOOKS
Malayalam News Literature Website

പ്രശസ്‌ത മനഃശാസ്‌ത്രജ്‌ഞന്‍ ഡോ. പി എം മാത്യു വെല്ലൂര്‍ അന്തരിച്ചു

Dr MATHEW VELLORE P M
Dr MATHEW VELLORE P M
പ്രശസ്‌ത മനഃശാസ്ത്രജ്ഞനും കൗണ്‍സിലിങ് വിദഗ്ധനുമായിരുന്ന ഡോ. പി എം മാത്യു വെല്ലൂര്‍ അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരം കവടിയാറിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച മാവേലിക്കര കരിപ്പുഴ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും.
കേരള സർവകലാശാലയിൽ നിന്ന് മനശാസ്‌ത്രത്തിൽ ബിരുദാനന്തര ബിരുദവും ഡോക്‌ടറേ‌റ്റും നേടിയ ശേഷം അദ്ദേഹം വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജിൽ അദ്ധ്യാപകനായി. പിന്നീട് തിരുവനന്തപുരത്ത് കേരള സർക്കാരിന്റെ മനശാസ്‌ത്ര-തത്വശാസ്‌ത്ര- വിദ്യാഭ്യാസ വകുപ്പുകളിൽ മേധാവിയായി.സർവ വിജ്ഞാനകോശം അസിസ്‌റ്റന്റ് എഡി‌റ്ററായും അദ്ദേഹം ജോലി നോക്കി. 1970 വരെ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായിപ്രവര്‍ത്തിച്ചിട്ടുണ്ട്.
മനഃശാസ്ത്രജ്ഞന്‍, ഗവേഷകന്‍, കൗണ്‍സിലിങ് വിദഗ്ധന്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി. ഇരുപതോളം കൃതികൾ രചിച്ചു.

Comments are closed.