DCBOOKS
Malayalam News Literature Website

എച്ച്എല്‍എല്‍ ഡയറക്ടറായി ഡോ. അനിത തമ്പി ചുമതലയേറ്റു

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡിന്റെ ടെക്നിക്കല്‍ ആന്‍ഡ് ഓപ്പറേഷന്‍സ് ഡയറക്ടറായി മലയാള കവിതാസാഹിത്യത്തിൽ ശ്രദ്ധേയ സാന്നിദ്ധ്യമായ അനിത തമ്പി ചുമതലയേറ്റു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലാണ് എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡ് പ്രവര്‍ത്തിക്കുന്നത്.

എച്ച്എല്‍എല്‍ കോര്‍പ്പറേറ്റ് ആര്‍ ആന്‍ഡ് ഡി വൈസ് പ്രസിഡന്റായും എച്ച്എല്‍എല്‍ മാനേജ്‌മെന്റ് അക്കാദമിയുടെ സിഇഒയായും അനിത തമ്പി പ്രവര്‍ത്തിച്ചിട്ടുണ്ട്. എച്ച്എല്‍എല്ലിന്റെ ഉപസ്ഥാപനമായ ഗോവ ആന്റിബയോട്ടിക്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ (ജിഎപിഎല്‍) സിഇഒയായും നേരത്തെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കേരള സര്‍വകലാശാലയില്‍ നിന്ന് കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ അനിത തമ്പി ഐഐടി ബോംബെയില്‍ നിന്ന് എംടെക്കും പിഎച്ച്ഡിയും നേടി. കവയിത്രിയും ഉപന്യാസകാരിയും വിവര്‍ത്തകയും കൂടിയായ അനിത 2021-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്.

Comments are closed.