DCBOOKS
Malayalam News Literature Website

‘കർണൻ അജയ്യനായ യോദ്ധാവ് ‘; വിക്രത്തിനു ജന്മദിനസമ്മാനവുമായി ആർ.എസ് വിമൽ

Image may contain: 2 people, people smiling, beard and indoor

തെന്നിന്ത്യൻ സൂപ്പർതാരം വിക്രത്തിന്റെ ജന്മദിനമായിരുന്നു ഇന്നലെ. ബിഗ് ബജറ്റ് ചിത്രം മഹാവീർ കർണയുടെ മേക്കിങ് ടീസർ പങ്കുവച്ചാണ് സംവിധായകൻ ആർ.എസ് വിമൽ വിക്രത്തിനു ആശംസകൾ നേർന്നത്.

‘കർണൻ അജയ്യനായ യോദ്ധാവ്
ലോകത്തിന്റെ വിജയത്തിനായി അദ്ദേഹം പലപ്പോഴും പരാജയപ്പെട്ടു
എന്നാൽ കാലം തെളിയിച്ചു…
ജന്മദിനാശംസകൾ വിക്രം സർ’- വീഡിയോ പങ്കുവെച്ചുകൊണ്ട് വിമൽ കുറിച്ചു.

ചിയാന്‍ വിക്രമിനെ നായകനാക്കി ആര്‍എസ് വിമല്‍ പ്രഖ്യാപിച്ച സിനിമയാണ് മഹാവീര്‍ കര്‍ണ്ണ. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയില്‍ ആരംഭിച്ചിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ആര്‍ എസ് വിമല്‍ മൂന്ന് വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച പ്രോജക്ട് ആയിരുന്നു കര്‍ണ്ണന്‍. പിന്നീട് വിക്രത്തെ നായകനാക്കി മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി സംവിധായകന്‍ സിനിമ പ്രഖ്യാപിക്കുകയായിരുന്നു.

Happy Birthday Vikram Sir

Karna – The Indomitable Warrior. He was often defeated for the triumph of the world !!! Later —- Time Proved…Wishing you a Very Happy Birthday VIKRAM Sir

Posted by RS Vimal on Friday, April 17, 2020

 

Comments are closed.