DCBOOKS
Malayalam News Literature Website

മാക്ട ലെജൻഡ് ഓണർ പുരസ്കാരം സംവിധായകൻ കെ എസ് സേതുമാധവന്

കൊച്ചി: ഈ വർഷത്തെ മാക്ട ലെജൻഡ് ഓണർ പുരസ്കാരം സംവിധായകൻ കെ എസ് സേതുമാധവന്. സുദീർഘമായ ആറു പതിറ്റാണ്ടുകളായി ചലച്ചിത്രവേദിക്ക് നൽകി വരുന്ന ആദരണീയമായ ബഹുമുഖ സംഭാവനകളെ ബഹുമാനിച്ച് കെ എസ് സേതുമാധവനെ പുരസ്കാരത്തിനായി തെരഞ്ഞെടുകയായിരുന്നുവെന്ന് ജൂറി അംഗങ്ങൾ അറിയിച്ചു.

ജോൺ പോൾ ചെയർമാനും കലൂർ ഡെന്നീസ് കൺവീനറും ഫാസിൽ, സിബി മലയിൽ, കമൽ എന്നിവർ ജൂറി അംഗങ്ങളുമായിരുന്നു.

Comments are closed.