DCBOOKS
Malayalam News Literature Website

ചലച്ചിത്ര സംവിധായകൻ കെ.എസ്. സേതുമാധവൻ അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംവിധായകൻ കെ.എസ്.സേതുമാധവൻ (90) അന്തരിച്ചു. ഇന്ന് പുലർച്ചെ ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. കമൽഹാസൻ ബാലതാരമായ ‘കണ്ണും കരളും’ ആണ് ആദ്യ ചിത്രം.

ഓടയിൽ നിന്ന്, ഓപ്പോൾ, ചാട്ടക്കാരി, അനുഭവങ്ങൾ പാളിച്ചകൾ, അരനാഴിക നേരം തുടങ്ങി ഹിറ്റ് സിനിമകളുടെ സംവിധായകനായിരുന്നു. മലയാള സിനിമയുടെ തുടക്ക കാലത്ത്, കൃത്യമായ ദിശാബോധം നൽകി വഴിതെളിച്ച സംവിധായകനായിരുന്നു സേതുമാധവൻ.ട്ടേറെ തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്.

Comments are closed.