DCBOOKS
Malayalam News Literature Website

നൊബേല്‍ സമ്മാന ജേതാവും വർണവിവേചന വിരുദ്ധ പോരാളിയുമായിരുന്ന ഡെസ്മണ്ട് ടുട്ടു അന്തരിച്ചു

കേപ്ടൗൺ: വർണവിവേചനത്തിനെതിരായ പോരാടിയ ദക്ഷിണാഫ്രിക്കൻ ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു. 90 വയസായിരുന്നു. സമാധാനത്തിനുള്ള നൊബേൽ  അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയാണ് ടുട്ടുവിന്റെ മരണവിവരം ലോകത്തെ അറിയിച്ചത്.

കറുത്തവർഗ്ഗക്കാരനായ ആദ്യത്തെ ആഫ്രിക്കൻ ആംഗ്ലിക്കൻ ആർച്ച്ബിഷപ്പാണ് ടുട്ടു. മനുഷ്യാവകാശത്തിനായി പോരാടിയ അദ്ദേഹം, അടിച്ചമർത്തപെട്ടവർക്കായി ശബ്ദമുയർത്താനും തന്റെ പദവി ഉപയോഗപ്പെടുത്തി.

വർണവിവേചനത്തിനെതിരെയുള്ള പോരാട്ടത്തിലൂടെയാണ്‌ ഡെസ്മണ്ട് ടുട്ടു ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്. 1984 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടി. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള രണ്ടാമത്തെ നോബൽ സമ്മാനജേതാവാണ്‌ അദ്ദേഹം.

നോബൽ സമ്മാനം കൂടാതെ മാനുഷികസേവന പ്രവർത്തനത്തിനുള്ള ആൽബർട്ട് ഷ്വിറ്റ്സർ സമ്മാനം, ഗാന്ധി സമാധാന സമ്മാനം (2005), പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം (2009) എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്.

 

 

 

Comments are closed.