DCBOOKS
Malayalam News Literature Website

ശശി തരൂരിന്റെ ഏറ്റവും പുതിയ പുസ്തകം ‘ദേശീയതയുടെ ഉത്കണ്ഠ’ ; പ്രീബുക്കിങ് ആരംഭിച്ചിരിക്കുന്നു

ശശി തരൂരിന്റെ ഏറ്റവും പുതിയ പുസ്തകം ‘ദേശീയതയുടെ ഉത്കണ്ഠ എന്താണ് ഭാരതീയത?’  ഇപ്പോള്‍ വായനക്കാര്‍ക്ക് പ്രീബുക്ക് ചെയ്യാം. കെ വി തെല്‍ഹതാണ് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

ഇന്ത്യയില്‍ നാമിന്നു കാണുന്ന പ്രധാന പോരാട്ടം മതത്തിലൂന്നിയ ദേശീയതയും സാംസ്‌കാരികതയില്‍ ഊന്നിയ ദേശീയതയും തമ്മിലുള്ളതാണ്. ഇന്ത്യ എന്ന രാജ്യത്തിന്റെ നെടുംതൂണുകളായ ബഹുസ്വരതയും മതേതരത്വവും അട്ടിമറികളുടെ ഭീഷണിയില്‍പ്പെട്ടുഴലുന്നു. ഭരണഘടനയെ ചവിട്ടടിയിലാക്കിയും ഐതിഹ്യങ്ങളെ ചരിത്രമാക്കിയും ന്യൂനപക്ഷങ്ങളെ ഭയാശങ്കരാക്കിയും മതാധിഷ്ഠിത ദേശീയത അതിന്റെ കരിനിഴല്‍ നമ്മളുടെമേല്‍ പടര്‍ത്തുന്നു. സ്വന്തം രാജ്യത്തിനും അവകാശങ്ങള്‍ക്കുമായി ഇന്ത്യാക്കാര്‍ പോരാടേണ്ടിവരുന്നു.

ഈ പ്രതിസന്ധിഘട്ടത്തില്‍ ആരാണ് യഥാര്‍ത്ഥ ഇന്ത്യാക്കാര്‍? എന്താണ് ശരിയായ ദേശീയത, ദേശസ്‌നേഹം? എന്നിവയെ ആഴത്തില്‍ വിശകലനം ചെയ്യുകയാണ് ശശി തരൂര്‍. നമ്മളുടെ പൂര്‍വ്വസൂരികള്‍ പടുത്തുയര്‍ത്തിയ ‘ഇന്ത്യ എന്ന ആശയത്തെ’ തകരാതെ നിലനിര്‍ത്താന്‍ ഓരോരുത്തരും കടപ്പെട്ടവരാണ് എന്ന് ഓര്‍മ്മപ്പെടുത്തുന്ന കൃതി. എല്ലാ ഇന്ത്യാക്കാരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം.

പുസ്തകം പ്രീബുക്ക് ചെയ്യാന്‍ സന്ദര്‍ശിക്കൂ

 

Comments are closed.