DCBOOKS
Malayalam News Literature Website

ദേശപ്പെരുമ : ഭാരത വന്ദനം- കവിയരങ്ങ് നാളെ

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും ഗ്രെയ്റ്റർ കൊച്ചി കൾചറൽ ഫോറവും സംയുക്തമായി ദേശപ്പെരുമ : ഭാരത വന്ദനം- കവിയരങ്ങ് നാളെ( 2022 ജനുവരി 30). രാവിലെ 9:30 മുതൽ ഗൂഗിൽ മീറ്റിലുടെയാണ്  കവിയരങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.  സ്വാതന്ത്ര്യത്തിൻ്റെ 75 വർഷത്തെ അടയാളപ്പെടുത്തുന്ന 75 കവിതകളിലൂടെ ഭാരതാംബയെ വന്ദിക്കുകയാണ്.

കവിയരങ്ങിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ദേശത്തിൻ്റെ പെരുമ വിളിച്ചോതുന്ന സാംസ്കാരിക വൈവിധ്യങ്ങളെ ആവിഷ്കരിക്കുന്ന സ്വന്തമായി എഴുതിയ കവിതയാണ് അവതരിപ്പിക്കേണ്ടത്. കവിതകൾ 3 – 4 മിനിറ്റിൽ അവതരിപ്പിക്കേണ്ടതാണ്.

ഏറ്റവും മികച്ച കവിതാ രചനയ്ക്ക് ക്യാഷ് പ്രൈസ് ഉണ്ടായിരിക്കുന്നതാണ്.

  • ഒന്നാം സമ്മാനം- 3000
  • രണ്ടാം സമ്മാനം- 2000
  • മൂന്നാം സമ്മാനം- 1000

 രജിസ്റ്റർ ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യൂ 

 

Comments are closed.