DCBOOKS
Malayalam News Literature Website

ഇംഗ്ലീഷ് സിലബസിൽ നിന്ന് മഹേശ്വതാ ദേവിയുടെ ‘ദ്രൗപതി’ ഒഴിവാക്കി ഡൽഹി സർവകലാശാല; വിവാദം

ഡൽഹി സർവകലാശാലയിലെ ബി.എ. (ഓണേഴ്‌സ്) ഇംഗ്ലീഷ് ബിരുദ കോഴ്‌സിന്റെ സിലബസിൽ നിന്ന് പ്രശസ്ത എഴുത്തുകാരി മഹാശ്വേതാ ദേവിയുടെ ചെറുകഥ ‘ദ്രൗപദി’ ഒഴിവാക്കാൻ തീരുമാനിച്ച് അക്കാദമിക് കൗൺസിൽ.  തമിഴ്, ദളിത് എഴുത്തുകാരായ ഭാമ ഫൗസ്റ്റീന സൂസൈരാജ്, സുകീർത്തന റാണി എന്നിവരുടെ രചനകളും ബിഎ ഇം​ഗ്ലീഷ് സിലബസിൽ നിന്നും ഒഴിവാക്കി.

മേല്‍നോട്ട സമിതിയുടെ നടപടിക്കെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്. ഡൽഹി യൂണിവേഴ്‌സിറ്റി അക്കാദമിക് കൗണ്‍സിലിലെ 15 അംഗങ്ങള്‍ മേല്‍നോട്ട സമിതിയുടെ തീരുമാനത്തെ എതിര്‍ത്ത് രംഗത്തുവന്നിട്ടുണ്ട്.

അതേ സമയം ദേശീയ, അന്തർദ്ദേശീയ പ്രശസ്തി നേടിയവരുടെ രചനകൾ, ജാതിയോ മതമോ വർണ്ണമോ പരി​ഗണിക്കാതെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാണ് സർവ്വകലാശാല മേൽനോട്ട സമിതിയുടെ ന്യായീകരണം.

ഇന്ത്യൻ സൈന്യത്തെ മോശമായി ചിത്രീകരിക്കുകയും  ലൈം​ഗിക ഉള്ളടക്കം കൂടുതലായി ഉള്ളതുകൊണ്ടുമാണ് ഈ പാഠഭാ​ഗങ്ങൾ സിലബസിൽ നിന്നും നീക്കം ചെയ്തതെന്ന് പേര് വെളിപ്പെടുത്താൻ തയ്യാറാത്ത സർവ്വകലാശാല ഉദ്യോ​ഗസ്ഥൻ പറഞ്ഞതായി ദ്  പ്രിന്റ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. സമിതി തീരുമാനത്തിനെതിരെ അധ്യാപക സംഘടനകളും വിമർശനമുയർത്തിയിട്ടുണ്ട്.

 

Comments are closed.