DCBOOKS
Malayalam News Literature Website
Rush Hour 2

എ കെ ആന്റണിയുടെ ജന്മദിനം

മുന്‍ ഇന്ത്യന്‍ പ്രതിരോധമന്ത്രിയും കേരള മുഖ്യമന്ത്രിയുമായിരുന്ന എ.കെ.ആന്റണി 1940 ഡിസംബര്‍ 28ന് അറക്കപറമ്പില്‍ കുരിയന്‍ പിള്ളയുടെയും ഏലിക്കുട്ടിയുടേയും മകനായി ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ ജനിച്ചു. പ്രാഥമിക വിദ്യാസത്തിന് ശേഷം എറണാകുളം മഹാരാജാസ് കോളജില്‍നിന്നും ബി.എ ബിരുദവും, എറണാകുളം ലോ കോളേജില്‍ നിന്നും ബി.എല്‍ ബിരുദവും നേടി.

1977-78, 1995-96, 2001-04 കാലയളവുകളില്‍ എ.കെ.ആന്റണി കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. 1996 മുതല്‍ 2001 വരെ കേരള നിയമസഭയിലെ പ്രതിപക്ഷനേതാവായി പ്രവര്‍ത്തിച്ചു. 1977ല്‍ മുഖ്യമന്ത്രിയാകുമ്പോള്‍ 37 വയസ്സായിരുന്ന ആന്റണി കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു. ഇന്ത്യയില്‍ കൂടുതല്‍ കാലം പ്രധിരോധ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രി ആണ് എ.കെ. ആന്റണി. തുടര്‍ച്ചയായി 7 വര്‍ഷം അദ്ദേഹം ആ സ്ഥാനത്ത് ഇരുന്നു.

1985 മുതല്‍ 91 വരെയും 1991 മുതല്‍ 95 വരെയും രാജ്യസഭയില്‍ അംഗമായിരുന്ന അദ്ദേഹം നരസിംഹറാവു മന്ത്രിസഭയില്‍ പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. കെഎസ്‌യുവിലൂടെ പൊതുധാരാ രാഷ്ട്രീയത്തിലേയ്ക്കു കടന്നു വന്ന അദ്ദേഹം കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്സ്, എന്നിവയുടെ പ്രസിഡന്റായും എഐസിസിയുടെ ജനറല്‍ സെക്രട്ടറിയായും ട്രഷറര്‍ ആയും സേവനമനുഷ്ടിച്ചിട്ടുണ്ട്.

 

Comments are closed.