DCBOOKS
Malayalam News Literature Website

സർഗ സംവാദപരമ്പര വെള്ളിയാഴ്ച മുതല്‍

സംസ്‌കൃത സര്‍വകലാശാല ഏറ്റുമാനൂര്‍ കേന്ദ്രത്തിലെ മലയാള വിഭാഗം സംഘടിപ്പിക്കുന്ന സര്‍ഗ സംവാദ പരമ്പരയ്ക്ക് നവംബര്‍ 19-ാം തീയ്യതി വെള്ളിയാഴ്ച തുടക്കമാകും. ഓണ്‍ലൈന്‍/ ഓഫ് ലൈന്‍ വേദികളിലായി 15 സെഷനുകളാണുള്ളത്. മുപ്പത് അതിഥികള്‍ പങ്കെടുക്കും.
മലയാളത്തിലെ ശ്രദ്ധേയരായ പതിനഞ്ച് എഴുത്തുകാര്‍ തങ്ങളുടെ സര്‍ഗജീവിതത്തെക്കുറിച്ചു സംസാരിക്കുന്നതിനൊപ്പം ക്ഷണിക്കപ്പെട്ട നിരൂപകര്‍ എഴുത്തുകാരുമായി നടത്തുന്ന സംവാദവും പൊതു ചര്‍ച്ചയുമുണ്ടാകും.

വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ആദ്യ സെഷനില്‍ റഫീക്ക് അഹമ്മദ്, വിജു നായരങ്ങാടി എന്നിവര്‍ അതിഥികളായെത്തും.  നവംബര്‍ 21 ഞായര്‍ രാവിലെ 10 മണിക്കാരംഭിക്കുന്ന രണ്ടാമത്തെ സെഷനില്‍ ആനന്ദും കെ സി നാരായണനുമാണ് അതിഥികള്‍.

സച്ചിദാനന്ദന്‍, സക്കറിയ, സാറാജോസഫ്, കെ.ആര്‍ മീര, സുനില്‍.പി.ഇളയിടം, എന്‍ പ്രഭാകരന്‍, പി.പവിത്രന്‍, എസ്.ഹരീഷ്, വിനോയ് തോമസ്, ഇ.പി.രാജഗോപാലന്‍, സന്തോഷ് മാനിച്ചേരി, ഇ.സന്തോഷ് കുമാര്‍, കെ.ജി.ശങ്കരപിള്ള ഉണ്ണി ആര്‍, പി.രാമന്‍, എന്‍.അജയകുമാര്‍, ജി.ശ്രീജിത്ത്, രാഹുല്‍ രാധാകൃഷ്ണന്‍, പി.പി.രാമചന്ദ്രന്‍, ലിജി നിരഞ്ജന, രാജശ്രീ ആര്‍, സിതാര, എം.എസ്, ശ്രീകല, അജീഷ് ജി ദത്തന്‍, ആര്യ.കെ തുടങ്ങിയവര്‍ വ്യത്യസ്ത ദിവസങ്ങളിലായി പരിപാടിയുടെ ഭാഗമാകും.

Comments are closed.