DCBOOKS
Malayalam News Literature Website

ശോഭന പരമേശ്വരന്റെ ചരമവാര്‍ഷികദിനം

മലയാളചലച്ചിത്രരംഗത്ത് ആദ്യകാലങ്ങളില്‍ സജീവമായിരുന്ന ഒരു നിര്‍മ്മാതാവായിരുന്നു ശോഭന പരമേശ്വരന്‍ നായര്‍. 2009 മേയ് 20ന്, 83-ാമത്തെ വയസ്സില്‍ അദ്ദേഹം അന്തരിച്ചു. നിശ്ചലഛായാഗ്രഹണത്തിലൂടെ മലയാളചലച്ചിത്രലോകത്തെത്തിയ ശോഭന പരമേശ്വരന്‍ നായര്‍ മലയാളസാഹിത്യത്തിലെ മികച്ച രചനകള്‍ ചലച്ചിത്രമാക്കുന്നതില്‍ താല്പര്യം കാണിച്ചു.

ചിറയിന്‍കീഴ് പാലവിളി നാരായണപ്പിള്ളയുടെയും കുഞ്ഞിയമ്മയുടെയും മകനായി തിരുവനന്തപുരത്താണ് പരമേശ്വരന്‍ നായര്‍ ജനിച്ചത്. അദ്ദേഹം 1954(1954) ല്‍ തൃശ്ശൂരില്‍ ശോഭന എന്ന പേരില്‍ ഒരു സ്റ്റൂഡിയോ തുടങ്ങുകയും പിന്നീട് മലയാള സിനിമയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും അങ്ങനെ മലയാള സിനിമയുടെ തലതൊട്ടപ്പന്മാരില്‍ ഒരാളായിമാറുകയും ചയ്തു .പിന്നീടു തന്റെ സ്റ്റൂഡിയോയുടെ പേരും ചേര്‍ത്ത് ശോഭന പരമേശ്വരന്‍ എന്ന് പൊതുവേ അറിയപ്പെട്ടു. മരണം വരെ അദ്ദേഹത്തിന്റെ കര്‍മ മണ്ഡലം തൃശൂര്‍ ആയിരുന്നു. 1952ല്‍ രാമു കാര്യാട്ട് നീലക്കുയില്‍ ചലച്ചിത്രമാക്കിയപ്പോള്‍ നിശ്ചല ഛായാഗ്രാഹകനായി ചലച്ചിത്രരംഗത്ത് പ്രവേശിച്ചു. 1963ല്‍ പാറപ്പുറത്തിന്റെ നിണമണിഞ്ഞ കാല്‍പ്പാടുകള്‍ ചലച്ചിത്രമാക്കിക്കൊണ്ട് ചലച്ചിത്രനിര്‍മ്മാണവഴിയിലെത്തി.

Comments are closed.