DCBOOKS
Malayalam News Literature Website

ശോഭന പരമേശ്വരന്‍ നായരുടെ ചരമവാര്‍ഷികദിനം

മലയാളചലച്ചിത്രരംഗത്ത് സജീവമായിരുന്ന നിര്‍മ്മാതാവായിരുന്നു ശോഭന പരമേശ്വരന്‍ നായര്‍. നിശ്ചല ഛായാഗ്രഹണത്തിലൂടെ മലയാള ചലച്ചിത്രലോകത്തെത്തിയ അദ്ദേഹം മലയാളസാഹിത്യത്തിലെ മികച്ച രചനകള്‍ ചലച്ചിത്രമാക്കുന്നതില്‍ താല്പര്യം കാണിച്ചു.

ചിറയിന്‍കീഴ് പാലവിളി നാരായണപിള്ളയുടെയും കുഞ്ഞിയമ്മയുടെയും മകനായി തിരുവനന്തപുരത്താണ് പരമേശ്വരന്‍ നായര്‍ ജനിച്ചത്. 1952-ല്‍ രാമു കാര്യാട്ട് നീലക്കുയില്‍ ചലച്ചിത്രമാക്കിയപ്പോള്‍ നിശ്ചല ഛായാഗ്രാഹകനായി സിനിമാമേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1954-ലാണ് തൃശ്ശൂരില്‍ ശോഭന എന്ന പേരില്‍ അദ്ദേഹം ഒരു സ്റ്റുഡിയോ ആരംഭിക്കുന്നത്. പിന്നീടു തന്റെ സ്റ്റുഡിയോയുടെ പേരും ചേര്‍ത്ത് ശോഭന പരമേശ്വരന്‍ എന്ന് പൊതുവേ അറിയപ്പെട്ടു തുടങ്ങി.  1963-ല്‍ പാറപ്പുറത്തിന്റെ നിണമണിഞ്ഞ കാല്‍പ്പാടുകള്‍ എന്ന കൃതി ചലച്ചിത്രമാക്കിക്കൊണ്ട് ചലച്ചിത്രനിര്‍മ്മാണ രംഗത്തും അദ്ദേഹം സജീവമായി.  2009 മേയ് 20ന്, 83-ാമത്തെ വയസ്സില്‍ അദ്ദേഹം അന്തരിച്ചു.

Comments are closed.