DCBOOKS
Malayalam News Literature Website

റാം മനോഹർ ലോഹ്യ; ഇന്ത്യകണ്ട ഏറ്റവും സത്യസന്ധനായ ജനാധിപത്യവാദി

റാം മനോഹർ ലോഹ്യ, (1910 മാർച്ച് 23-1967 ഒക്ടോബർ 12) സോഷ്യലിസ്റ്റ് സൈദ്ധാന്തികനും രാഷ്ട്രതന്ത്രജ്ഞനും

 

ഞാൻ ജീവിച്ചിരിക്കുമ്പോൾ, ജനങ്ങളെന്നെ ഓർക്കണമെന്നില്ല. എന്നാൽ, എന്റെ മരണശേഷം അവരെന്നെ ഓർക്കാതിരിക്കയില്ല

ഡോ. റാം മനോഹർ ലോഹ്യ എന്ന ഇന്ത്യകണ്ട ഏറ്റവും സത്യസന്ധനായ  ജനാധിപത്യവാദിയുടെ ചരമവാര്‍ഷികദിനമാണ് ഇന്ന്. 1910 മാർച്ച് 23-ന് ഉത്തർപ്രദേശിലെ അക്ബൂർപൂരിലായിരുന്നു  ലോഹ്യയുടെ ജനനം. രണ്ടു വയസ്സുള്ളപ്പോൾ അമ്മ മരിച്ചു. പിന്നീട് ബോംബെയിലേക്കു താമസം മാറ്റുകയും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുകയും ചെയ്തു. ബി.എ. ബിരുദം നേടിയശേഷം ബർലിനിലെ ഹംബോൾട്ട് യൂണിവേഴ്സിറ്റിയിൽ 1929 മുതൽ 31 വരെ ഗവേഷനും നടത്തി. ഇന്ത്യയിലെ ഉപ്പുനികുതിയെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധം.

കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ് ലോഹ്യ. പാർട്ടി പ്രസിദ്ധീകരണമായ കോൺഗ്രസ് സോഷ്യലിസ്റ്റിന്റെ എഡിറ്ററും അദ്ദേഹം തന്നെയായിരുന്നു. ക്വിറ്റ്  ഇന്ത്യാ സമരത്തിൽ പങ്കെടുക്കുകയും ജയിൽവാസമനുഭവിക്കുകയും ചെയ്തു. 1953-ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി. 1956-ൽ ലോഹ്യയുടെ നേതൃത്വത്തിൽ സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ടു. രണ്ടു പ്രാവശ്യം പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

അനവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. The caste System, Foreign Policy, Fragments of World Mind, Guilty Men of India’s Partition, India Chinu and Northern Frontiers, Interval During Politics, Marx Gorky and Socialism, Collected Works of Dr. Lohia എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ, രാം മനോഹർ ലോഹ്യ അവധ് യൂണിവേഴ്സിറ്റി (ഫൈസാബാദ്), രാം മനോഹർ ലോഹ നാഷണൽ ലോ യൂണിവേഴ്സിറ്റി (ലഖ്നൌ), മനോഹർ ലോഹ്യ ഹോസ്പിറ്റൽ (ന്യൂഡൽഹി), രാം മനോഹർ ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്നിവ അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം പുനർനാമകരണം ചെയ്തപ്പെട്ട സ്ഥാപനങ്ങളാണ്. 1967 ഒക്ടോബർ 12-ന് അദ്ദേഹം അന്തരിച്ചു.

 

Comments are closed.