DCBOOKS
Malayalam News Literature Website

ഓര്‍മ്മകളില്‍ ഒ.ചന്തുമേനോന്‍

ഇന്ദുലേഖ എന്ന ലക്ഷണയുക്തമായ ആദ്യ മലയാള നോവലിന്റെ കര്‍ത്താവ് എന്ന നിലയില്‍ ഒ.ചന്തുമേനോനെ മലയാള സാഹിത്യത്തില്‍ അനശ്വരനാക്കി

മലയാളത്തിലെ ആദ്യത്തെ ലക്ഷണയുക്തനോവലായ ഇന്ദുലേഖയുടെ കര്‍ത്താവാണ് ഒ. ചന്തുമേനോന്‍. 1847 ജനുവരി ഒന്‍പതിന് തലശ്ശേരിക്കടുത്ത് പിണറായിയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. 1867-ല്‍ ഗുമസ്തനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ചന്തുമേനോന്‍ 1872-ല്‍ മുന്‍സിഫും 1892-ല്‍ കോഴിക്കോട് സബ് ജഡ്ജുമായി.

1889-ല്‍ പ്രസിദ്ധീകരിച്ച ഇന്ദുലേഖ എന്ന നോവല്‍ ലക്ഷണയുക്തമായ ആദ്യ മലയാള നോവലിന്റെ കര്‍ത്താവ് എന്ന നിലയില്‍ ഒ.ചന്തുമേനോനെ മലയാള സാഹിത്യത്തില്‍ അനശ്വരനാക്കി. ഒരു നായര്‍ കുടുംബത്തിന്റെ കഥ പറഞ്ഞ നോവല്‍ വിദ്യാഭ്യാസത്തിന്റെയും പുരോഗമന ചിന്തയുടെയും പ്രാധാന്യത്തെ വിളിച്ചോതിയാണ് രംഗപ്രവേശം ചെയ്തത്. 1892-ല്‍ ശാരദയെന്ന നോവലിന്റെ ഒന്നാം ഭാഗം ചന്തുമേനോന്‍ രചിച്ചു. പക്ഷെ, അദ്ദേഹത്തിന് ആ നോവല്‍ പൂര്‍ത്തിയാക്കാനായില്ല. 1899 സെപ്റ്റംബര്‍ ഏഴിന് ഒ. ചന്തുമേനോന്‍ അന്തരിച്ചു.

Comments are closed.