DCBOOKS
Malayalam News Literature Website

കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ചരമവാര്‍ഷികദിനം

മലയാള പത്രങ്ങളിലെ കാര്‍ട്ടൂണ്‍ പംക്തികള്‍ക്ക് തുടക്കമിട്ട കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളായിരുന്നു കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ എന്ന കെ. ശങ്കരപിള്ള.1902 ജൂലൈ 31-ന് ആലപ്പുഴ ജില്ലയിലെ കായംകുളത്തായിരുന്നു അദ്ദേഹത്തിന്റെ ജനനം.

1932-ല്‍ പോത്തന്‍ ജോസഫിന്റെ പത്രാധിപത്യത്തിലുള്ള ദില്ലിയിലെ ഹിന്ദുസ്ഥാന്‍ ടൈംസില്‍ ജോലിയില്‍ പ്രവേശിച്ചു. 1948-ല്‍ ശങ്കേഴ്‌സ് വീക്ക്‌ലി ആരംഭിച്ചു. അബു എബ്രഹാം, കുട്ടി, കേരളവര്‍മ, പ്രകാശ്, സാമുവല്‍, ഒ.വി. വിജയന്‍, സി.പി. രാമചന്ദ്രന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ശങ്കേഴ്‌സ് വീക്ക്‌ലിയില്‍ ജോലി ചെയ്തിരുന്നു. 27 കൊല്ലം തുടര്‍ന്ന ‘ശങ്കേഴ്‌സ് വീക്ക്‌ലി’ 1975-ല്‍ അടിയന്തരാവസ്ഥക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തി. ഇന്ത്യയിലെ മിക്ക കാര്‍ട്ടൂണിസ്റ്റുകളും വരച്ചുതെളിഞ്ഞത് ‘ശങ്കേഴ്‌സ് വീക്ക്‌ലി’യിലൂടെയാണ്.പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, പത്മശ്രീ എന്നീ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം കാര്‍ട്ടൂണിസ്റ്റ് ശങ്കറെ ആദരിച്ചിട്ടുണ്ട്.1989 ഡിസംബര്‍ 26-ന് അദ്ദേഹം അന്തരിച്ചു.

Comments are closed.