DCBOOKS
Malayalam News Literature Website

അവഗാഡ്രോയുടെ ചരമവാര്‍ഷിക ദിനം

പ്രശസ്തനായ ഇറ്റാലിയന്‍ ഭൗതികശാസ്ത്രജ്ഞനാണ് അമീദിയോ അവഗാഡ്രോ. 1776 ഓഗസ്റ്റ് 9-ന് ഇറ്റലിയിലെ ടൂറിന്‍ എന്ന പട്ടണത്തില്‍ ജനിച്ചു. ടൂറിന്‍ സര്‍വകലാശാലയിലെ ഭൗതികശാസ്ത്രവകുപ്പിലെ പ്രൊഫസറായി വളരെക്കാലം അവോഗാഡ്രോ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

രസതന്ത്രത്തിലെ ഒരു അടിസ്ഥാന സങ്കല്പമായ അവോഗാഡ്രോ പരികല്പന (Hypothesis)ഇദ്ദേഹമാണ് പ്രഖ്യാപിച്ചത്. ഒരേ താപവും മര്‍ദവും ഉള്ള ഏതു വാതകത്തിന്റെയും നിശ്ചിതവ്യാപ്തത്തില്‍ അടങ്ങിയിട്ടുള്ള തന്‍മാത്രകളുടെ എണ്ണം തുല്യമായിരിക്കും എന്നതാണ് ആ പരികല്പന. അണുക്കളും തന്‍മാത്രകളും തമ്മിലുള്ള വ്യത്യാസം അതു സ്പഷ്ടമാക്കി. ഈ പരികല്പന വളരെക്കാലം അംഗീകരിക്കപ്പെടാതിരുന്നു. അതിനെ ആധാരമാക്കി സ്റ്റാനിസ്ലോ കാനിസ്സാറോ 1858-ല്‍ ഒരു രസതന്ത്രപദ്ധതി ആവിഷ്‌കരിച്ചെടുത്തപ്പോഴാണ് ആ പരികല്പനയ്ക്ക് അംഗീകാരം സിദ്ധിച്ചത്.

1856 ജൂലൈ 9ന് ടൂറിനില്‍ വെച്ച് അമീദിയോ അവഗാഡ്രോ അന്തരിച്ചു.

Comments are closed.