DCBOOKS
Malayalam News Literature Website
Rush Hour 2

മാത്യു മറ്റത്തിന്റെ ചരമവാര്‍ഷികദിനം

മലയാള സാഹിത്യത്തിലെ ജനപ്രിയ സാഹിത്യകാരന്മാരിലൊരാളായിരുന്നു മാത്യു മറ്റം. ആഴ്ചപ്പതിപ്പില്‍ നിരവധി തുടര്‍നോവലുകള്‍ എഴുതിയിട്ടുള്ള മാത്യു മറ്റത്തിന്റെ മുന്നൂറോളം നോവലുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മഴവില്ല്, പൊലീസുകാരന്റെ മകള്‍, വീണ്ടും വസന്തം, നിശാഗന്ധി, ഒന്‍പതാം പ്രമാണം, കൈവിഷം, മണവാട്ടി, ദൈവം ഉറങ്ങിയിട്ടില്ല, തടങ്കല്‍പ്പാളയം, കരിമ്പ്, പ്രൊഫസറുടെ മകള്‍ എന്നിവയാണ് പ്രധാന കൃതികള്‍. കരിമ്പ്, മെയ്ദിനം എന്നിവ സിനിമകളായിട്ടുണ്ട്. 2016 മെയ് 29ന് അദ്ദേഹം അന്തരിച്ചു.

Comments are closed.