DCBOOKS
Malayalam News Literature Website

ആനി ബസന്റിന്റെ ചരമവാര്‍ഷികദിനം

ഇന്ത്യയെ മാതൃരാജ്യമായി സ്വീകരിച്ച് നാല്‍പതു വര്‍ഷത്തോളം ജീവിച്ച് ഇന്ത്യയുടെ നവോത്ഥാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവര്‍ത്തിച്ച ആംഗ്ലോ-ഐറിഷ് വനിതയായിരുന്നു ആനി ബസന്റ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ അംഗമായിരുന്ന ആനി ബസന്റ് ഹോംറൂള്‍ ലീഗ് പ്രസ്ഥാനം സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കിയ വനിതയായിരുന്നു.

1847 ഒക്ടോബര്‍ ഒന്നിന് ഇംഗ്ലണ്ടിലായിരുന്നു ജനനം. 19-ാം വയസ്സില്‍ ഫ്രാങ്ക് ബസന്റിനെ വിവാഹം കഴിച്ചു. എന്നാല്‍ പിന്നീട് അവര്‍ വിവാഹബന്ധം വേര്‍പെടുത്തി. ആനി ബസന്റ് പിന്നീട് നാഷണല്‍ സെക്യൂലാര്‍ സൊസൈറ്റിയുടെ അറിയപ്പെടുന്ന പ്രാസംഗികയും എഴുത്തുകാരിയുമായി മാറി. നിരീശ്വരവാദിയും, രാഷ്ട്രീയ പ്രവര്‍ത്തകനുമായി ചാള്‍സ് ബ്രാഡ്‌ലോയുടെ അടുത്ത സുഹൃത്തായിരുന്നു ആനി ബസന്റ്. 1877-ല്‍ ജനനനിയന്ത്രണത്തെക്കുറിച്ച് അവര്‍ പ്രസിദ്ധപ്പെടുത്തിയ ഒരു പുസ്തകത്തിന്റെ പേരില്‍ പിന്നീട് നിയമനടപടികളെ നേരിടേണ്ടിവന്നു. പില്‍ക്കാലത്ത് ഇന്ത്യയിലെത്തിയ ആനി ബസന്റ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സജീവപ്രവര്‍ത്തകയായിരുന്നു. 1933 സെപ്റ്റംബര്‍ 20-ന് അവര്‍ അന്തരിച്ചു.

Comments are closed.