DCBOOKS
Malayalam News Literature Website

ഡി സി നോവല്‍ മത്സരം 2018

പുതിയ എഴുത്തുകാരെ കണ്ടെത്തുന്നതിനും അവരെ സാഹിത്യ ലോകത്തിന് പരിചയപ്പെടുത്തിക്കൊടുക്കുന്നതിനുമായി ഡി സി ബുക്‌സ് നടത്തുന്ന നോവല്‍ മത്സരം 2018 ലേക്ക് കൃതികള്‍ അയക്കാം. ഡി സി നോവല്‍ മത്സരത്തിലേക്കുള്ള രചനകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2018 ജൂണ്‍ 30 ആണ്.

പുസ്തകരൂപത്തിലോ ആനുകാലികങ്ങളിലോ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആദ്യ നോവലുകള്‍ മാത്രമേ മത്സരത്തിന് അയക്കാവൂ. വിവര്‍ത്തനമോ അനുകരണമോ പരിഗണിക്കുന്നതല്ല. മലയാളനോവലുകളാണ് മത്സരത്തിന് പരിഗണിക്കുക. അയക്കുന്ന നോവലിന്റെ ഒരു കോപ്പി എഴുത്തുകാരന്‍ സൂക്ഷിക്കേണ്ടതാണ്. നോവലിനൊപ്പം വയസ്സുതെളിയിക്കുന്ന രേഖയും സമര്‍പ്പിക്കേണ്ടതാണ്. അന്തിമപട്ടികയില്‍ എത്തുന്ന 5 നോവലുകള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നതാണ്.

സാഹിത്യലോകത്തിലേക്ക് നിരവധി എഴുത്തുകാര്‍ക്ക് വഴിതുറക്കുന്ന ഏറ്റവും മികച്ച സാഹിത്യപുരസ്‌കാരം ആഗസ്റ്റ് 29 ന് നടക്കുന്ന ഡി സി ബുക്‌സിന്റെ വാര്‍ഷികാഘോഷ ചടങ്ങില്‍ വെച്ച് പ്രഖ്യാപിക്കുന്നതാണ്. ഒരുലക്ഷം രൂപയാണ് ഡി സി നോവല്‍ മത്സരത്തിന്റെ പുരസ്‌കാര തുക.

രചനകള്‍ അയക്കേണ്ട വിലാസം: കണ്‍വീനര്‍, ഡി സി സാഹിത്യമത്സരം 2018, ഡി സി ബുക്‌സ് കോര്‍പ്പറേറ്റ് ഓഫീസ്, ഡി സി കിഴക്കേമുറി ഇടം, ഗുഡ് ഷെപ്പേര്‍ഡ് സ്ട്രീറ്റ് , കോട്ടയം. 04812563114

കൂടുതല്‍ വിവരങ്ങള്‍ക്ക്…

 

Comments are closed.