DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഡിസംബര്‍ 11 മുതല്‍ തിരുവല്ലയില്‍

വായനയുടെ പുതിയ ലോകത്തേക്ക് ഏവരേയും സ്വാഗതം ചെയ്തുകൊണ്ട് ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തിരുവല്ലയില്‍ ആരംഭിക്കുന്നു. 2023 ഡിസംബര്‍ 11 മുതല്‍ 2024 ജനുവരി 14 വരെ തിരുവല്ല സാല്‍വേഷന്‍ ആര്‍മി കോംപ്ലക്‌സിലാണ് മെഗാ ബുക്ക് ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്.  വൈവിധ്യമാര്‍ന്ന ഒട്ടേറെ പുസ്തകങ്ങൾക്കൊപ്പം ആകർഷകമായ ബൈ 3 ഗെറ്റ് വൺ ഫ്രീ ഓഫറും വായനക്കാരെ കാത്തിരിക്കുന്നു.

കഥ, കവിത, നോവല്‍, യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം, ആരോഗ്യം, പാചകം, ആദ്ധ്യാത്മികം, വിജ്ഞാനം, സെല്‍ഫ് ഹെല്‍പ്പ് തുടങ്ങിയ മേഖലയിലെ ഇംഗ്ലിഷ്, മലയാളം പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരവും മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിങ്, മാനേജ്‌മെന്റ, കംപ്യൂട്ടര്‍ തുടങ്ങിയ മേഖലകളിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളും ഇഷ്ടാനുസരണം സ്വന്തമാക്കാനുള്ള അവസരമാണ് ഡി.സി ബുക്‌സ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്കായുള്ള പ്രത്യേക പുസ്തകങ്ങളും മേളയില്‍ ലഭ്യമാണ്.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കേണ്ട നമ്പര്‍: 9946109653, 0469 2631596

Comments are closed.