DCBOOKS
Malayalam News Literature Website

ഡിസി മെഗാ ബുക്ക് ഫെയര്‍; ‘പിറന്നവര്‍ക്കും പറന്നവര്‍ക്കുമിടയില്‍’ പ്രകാശിപ്പിച്ചു

തിരുവനന്തപുരം: ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയറിന്റെ ഭാഗമായി ചന്ദ്രശേശഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഡോ. ഷിംന അസീസ് രചിച്ച പിറന്നവര്‍ക്കും പറന്നവര്‍ക്കുമിടയില്‍ എന്ന പുസ്തകം പ്രകാശിപ്പിച്ചു. ജൂലൈ ഏഴിന് വൈകിട്ട് നടന്ന ചടങ്ങില്‍ ഡോ.ബി.ഇക്ബാലും ഡോ. വി. രാമന്‍കുട്ടിയും ചേര്‍ന്നാണ് പുസ്തകപ്രകാശനം നിര്‍വ്വഹിച്ചത്. ഡോ.ജിനേഷ് പി.എസ്, ഡോ.മനോജ് വെള്ളനാട്, ഷിംന അസീസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ആരോഗ്യം, രോഗം എന്നിവ സംബന്ധിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന കുറിപ്പുകളുടെ സമാഹാരമാണ് ‘പിറന്നവര്‍ക്കും പറന്നവര്‍ക്കുമിടയില്‍’.

ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയറിനോട് അനുബന്ധിച്ച്‌ ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ നിരവധി പുസ്തകങ്ങള്‍ വായനക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. കഥ, കവിത, നോവല്‍, ജനപ്രിയഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ബാലസാഹിത്യഗ്രന്ഥങ്ങള്‍, ഡിക്ഷ്ണറികള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, മത്സരപരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍, ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍, പാചകം, യാത്രാവിവരണങ്ങള്‍, ജീവചരിത്രങ്ങള്‍, ആത്മകഥ, ആരോഗ്യം തുടങ്ങി വിവിധ വിഭാഗങ്ങളിലായി ലക്ഷക്കണക്കിന് മലയാളം-ഇംഗ്ലീഷ് പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാകും. നിങ്ങളുടെ ഇഷ്ടപുസ്തകങ്ങള്‍ 50 ശതമാനം വരെ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള ഒരു സുവര്‍ണാവസരമാണിത്.

പുസ്തകോത്സവത്തോടനുബന്ധിച്ച് വിവിധ ദിവസങ്ങളില്‍ സാംസ്‌കാരിക സമ്മേളനം, പുസ്തകപ്രകാശനം, പുസ്തക ചര്‍ച്ച എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ ജൂണ്‍ 30 മുതല്‍ ജൂലൈ 15 വരെയാണ് മെഗാ ബുക്ക് ഫെയര്‍ സംഘടിപ്പിക്കുന്നത്. ദിവസവും രാവിലെ പത്ത് മണി മുതല്‍ രാത്രി എട്ട് വരെയാണ് മേളയുടെ സമയം.

വിശദവിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക

Comments are closed.