DCBOOKS
Malayalam News Literature Website

ലുലു റീഡിംങ് ഫെസ്റ്റിവല്‍ ശശി തരൂർ ഉദ്ഘാടനം ചെയ്തു

ഡി സി ബുക്‌സും തിരുവനന്തപുരം ലുലുമാളും സംയുക്തമായി സംഘടിപ്പിക്കുന്ന ഡി സി- ലുലു റീഡിങ് ഫെസ്റ്റിവലും പുസ്തകമേളയും എഴുത്തുകാരനും എം പി യുമായ ശശി തരൂർ ഉദ്ഘാടനം ചെയ്തു. ജനറൽ മാനേജർ ഷെറീഫ്. കെ, രവി ഡി സി എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. ലുലു മാൾ റീജിയണൽ ഡയറക്ടർ ജോയ് എസ്.ആർ ചടങ്ങിന്റെ ഭാഗമായി.

ആഗസ്റ്റ് 31 വരെ നടക്കുന്ന പുസ്തകമേളയിൽ ഇംഗ്ലീഷ് – മലയാളം ഏറ്റവും മികച്ച കളക്ഷനുകളാണ് ഇവിടെ ഒരുക്കിയിരുക്കുന്നത്. നോവൽ, കഥ, ബാലസാഹിത്യം, ചരിത്രം തുടങ്ങി എല്ലാ കാറ്റഗറികളിലുമുള്ള പുസ്തകങ്ങൾ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ എല്ലാ ദിവസവും ഇന്ത്യയിലെ പ്രമുഖ എഴുത്തുകാർ പങ്കെടുക്കുന്ന പുസ്തക പ്രകാശനങ്ങൾ, സംവാദങ്ങൾ തുടങ്ങിയവയും നടക്കുന്നതാണ്.

Comments are closed.