DCBOOKS
Malayalam News Literature Website

22-ാമത് ഡി.സി കിഴക്കെമുറി സ്മാരകപ്രഭാഷണം; ഇന്ന് ജയറാം രമേശ് പങ്കെടുക്കും

ഡി.സി കിഴക്കെമുറി സ്മാരകപ്രഭാഷണ പരമ്പരയില്‍  ഇന്ന്  (11 സെപ്തംബര്‍ 2020)  മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ് പങ്കെടുക്കും. വൈകുന്നേരം ഏഴ് മണിക്ക് നടക്കുന്ന പ്രഭാഷണ പരമ്പരയില്‍ ‘എന്‍വയണ്‍മെന്റല്‍ ഇംപാക്ട് അസ്സെസ്‌മെന്റ്‘  ‘ എന്ന വിഷയത്തില്‍ അദ്ദേഹം സംസാരിക്കും.

സെപ്തംബര്‍ 9 മുതല്‍  ആരംഭിച്ച 22-ാമത് ഡി.സി കിഴക്കെമുറി സ്മാരകപ്രഭാഷപരമ്പരയില്‍ ആദ്യ ദിവസം ശശി തരൂര്‍ പങ്കെടുത്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍ ‘നാഷണല്‍ എജ്യുക്കേഷന്‍ പോളിസി’
എന്ന വിഷയത്തില്‍ നാളെ പ്രഭാഷണം നടത്തും.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഓണ്‍ലൈനായാണ് ഈ വര്‍ഷം ഡി.സി കിഴക്കെമുറി സ്മാരകപ്രഭാഷണം സംഘടിപ്പിച്ചിരിക്കുന്നത്. ഡിസി ബുക്‌സ്  ഔദ്യോഗിക ഫേസ്ബുക്യൂട്യൂബ് പേജുകളിലുടെ പ്രിയവായനക്കാര്‍ക്ക് പരിപാടിയുടെ ഭാഗമാകാം.

Comments are closed.