DCBOOKS
Malayalam News Literature Website
Rush Hour 2

ഡിസി ബുക്‌സ്‌റ്റോര്‍ റഷ് അവര്‍ ഈ ഞായര്‍ വരെ

വായനക്കാർ ആവേശത്തോടെ സ്വീകരിച്ച ഡിസി ബുക്‌സ് സ്‌റ്റോര്‍ റഷ് അവര്‍ ഓണത്തോടനുബന്ധിച്ച്  ഈ ഞായറാഴ്ച (ആഗസ്റ്റ് 30, 2020) വരെ നീട്ടി.

രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണിവരെ ബെസ്റ്റ് സെല്ലേഴ്‌സ് ഉള്‍പ്പെടെ വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങള്‍ 25% വിലക്കുറവില്‍ റഷ് അവര്‍ വഴി സ്വന്തമാക്കാനാകും. ഇപ്പോള്‍ തന്നെ നിങ്ങളുടെ ഏറ്റവും അടുത്തുള്ള ഡിസി/കറന്റ് ബുക്‌സ്‌റ്റോറില്‍ നിന്നും നിങ്ങളുടെ ഇഷ്ടരചനകള്‍ സ്വന്തമാക്കൂ.

മലയാളികള്‍ എക്കാലത്തും വായിക്കാന്‍ ആഗ്രഹിക്കുന്ന പുസ്തകങ്ങളാണ് സ്റ്റോര്‍ റഷ് അവറുകളില്‍ ലഭ്യമാക്കിയിരിക്കുന്നത്. കവിതകള്‍, കഥകള്‍, നോവലുകള്‍, ആത്മകഥകള്‍, ജീവചരിത്രം, യാത്രാവിവരണങ്ങള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, അനുഭവക്കുറിപ്പുകള്‍, ശാസ്ത്രലേഖനങ്ങള്‍ തുടങ്ങിയ എല്ലാ വിഭാഗത്തില്‍പ്പെട്ട പുസ്തകങ്ങളും ഇക്കൂട്ടത്തില്‍പ്പെടും.

കേരളത്തിലെ എല്ലാ ഡിസി/കറന്റ് ബുക്‌സ് സ്‌റ്റോറുകളിലും ആഴ്ചതോറും തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ ഈ ആനുകൂല്യം ലഭ്യമാകും.

ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് കടകളില്‍ എത്താന്‍ സാധിക്കാത്തവര്‍ക്ക് പുസ്തകങ്ങള്‍ ഡിസി ബുക്‌സ് വീടുകളില്‍ എത്തിച്ചു നല്‍കും. ഇതിനായി ബന്ധപ്പെടുക 9947055000

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക; +91 97456 04874

Comments are closed.